• HOME
 • »
 • NEWS
 • »
 • crime
 • »
 • POCSO Case |13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; എറണാകുളത്ത് മദ്രസാ അധ്യാപകൻ അറസ്റ്റിൽ

POCSO Case |13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; എറണാകുളത്ത് മദ്രസാ അധ്യാപകൻ അറസ്റ്റിൽ

മദ്രസയോട് ചേര്‍ന്നുള്ള മുറിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

 • Share this:
  എറണാകുളം: പട്ടിമറ്റത്ത് പതിമൂന്ന് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. (arriest) കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ (27) നെയാണ് പോക്‌സോ കേസിൽ  പോലീസ് അറസ്റ്റ് ചെയ്തത്.

  മദ്രസയോട് ചേര്‍ന്നുള്ള മുറിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. തടിയിട്ടപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എം കേഴ്‌സന്റെ നേതൃത്വത്തില്‍ എസ്.ഐ.സുബൈര്‍, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീര്‍, അന്‍വര്‍ സാദത്ത്, തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  അതേ സമയം കൊല്ലത്ത്  യു​വാ​വി​നെ പെൺ സുഹൃത്തിന്‍റെ പി​താ​വ് വെ​ട്ടി പരിക്കേല്‍പ്പിച്ചു. ഉ​മ്മ​ന്നൂ​ര്‍ പാ​റ​ങ്കോ​ട് രാ​ധാ​മ​ന്ദി​ര​ത്തി​ല്‍ അ​ന​ന്ദു കൃ​ഷ്ണ​നാ​ണ് (24) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊട്ടാരക്കര ഓടനാവട്ടം വാ​പ്പാ​ല പു​രമ്പില്‍ സ്വ​ദേ​ശി ശ​ശി​ധ​ര​നെ​തി​രെ പൂ​യ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പത്തരയോടെയാണ് കേസിനാസ്പദമായ സം​ഭ​വം ഉണ്ടായത്.

  അ​ന​ന്ദു​വി​ന്‍റെ സ​ഹോ​ദ​രി​യെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച​ത് ശ​ശി​ധ​ര​ന്‍റെ അ​യ​ല്‍വീട്ടിലേക്കാണ്. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന അനന്ദു കൃഷ്ണൻ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. വി​വ​ര​മ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ബ​ന്ധം വി​ല​ക്കുകയും പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ല്‍ അ​ന​ന്ദു​വി​നെ​തി​രെ പ​രാ​തി ന​ല്‍​കുകയും ചെയ്തു. ഇ​രു​കൂ​ട്ട​രെ​യും പോലീസ് സ്റ്റേ​ഷ​നി​ല്‍ വി​ളി​പ്പി​ച്ച്‌ പ്ര​ശ്നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി ​വി​ട്ടു.

  എന്നാൽ ഇതിനുശേഷവും അനന്ദുവും പെൺകുട്ടിയും തമ്മിൽ ബന്ധം തുടർന്നു. അനന്ദു വാങ്ങിനൽകിയ മൊബൈൽഫോൺ വഴിയായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെയാണ് അനന്ദുവിനെ ആക്രമിക്കാൻ ശശിധരൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അനന്ദുവിന്‍റെ വീടിന്‍റെ സമീപത്ത് എത്തി ശശിധരൻ ഒളിച്ചിരുന്നു. രാത്രിയിൽ വീടിന് പുറത്തിറങ്ങിയ അനന്ദുവിനെ ശശിധരൻ പതിയിരുന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് വേട്ടേറ്റ അനന്ദുവിന്‍റെ നിലവിളി കേട്ട് അയൽക്കാരും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ശശിധരൻ വെട്ടുകത്തി ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.

  Sand boa siezed | പാലക്കാട് ട്രെയ്‌നിനുള്ളിൽ നിന്നും ഇരുതലമൂരിയെ പിടികൂടി; വില കോടികൾ

  പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ്. ക്രൈം ഇൻ്റലിജൻസ് നടത്തിയ പരിശോധനയിൽ ഇരുതലമൂരിയെ (sand boa) കണ്ടെത്തി. ശബരി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇരുതലമൂരിയെ ലഭിച്ചത്. സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി ഹബീബിനെ അറസ്റ്റ് ചെയ്തു.

  ഇരുതലമൂരി പാമ്പിന് 4.250 കിലോ ഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുണ്ട്. ആര്‍.പി.എഫ്. സംഘത്തെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച ഹബീബിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ആന്ധ്രയിൽ നിന്നും മലപ്പുറത്തെത്തിച്ച് ഇരുതലമൂരിയെ വിദേശത്തേക്ക് കടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

  അന്താരാഷ്ട്ര വിപണിയിൽ  കോടികൾ വിലമതിക്കുന്ന ഈ പാമ്പ് ഇന്ത്യയിൽ  ഇതുവരെ പിടിച്ചിട്ടുള്ളവയിൽ ഏറ്റവും വലുതാണെന്ന് പറയപ്പെടുന്നു. ട്രെയ്ൻ മാർഗ്ഗമുള്ള അനധികൃത വന്യജീവി കടത്തിനെക്കുറിച്ച് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന് മൂന്നു മാസങ്ങൾ മുൻപേ വിവരം ലഭിച്ചിരുന്നു.

  Also Read- Russia-Ukraine Conflict: അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ; പ്രതിരോധം തകർത്തതായി റഷ്യ

  ആഭിചാര ക്രിയകൾക്കും ചര്‍മ്മ സംരക്ഷണത്തിനുമെന്ന പേരിലാണ് ഇരുതല മൂരിയെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നത്.  RPF ഐ.ജി.  ബീരേന്ദ്രകുമാറിന്റെ നിർദ്ദേശപ്രകാരം പാലക്കാട് ആർ.പി.എഫ്. കമാൻഡന്റ് ജെതിൻ ബി. രാജിന്റെ നേതൃത്വത്തിൽ ആർ.പി.എഫ്. സി.ഐ. എൻ. കേശവദാസ്, SI. ദീപക്. എ.പി., ASI. സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, കോൺസ്റ്റബിൾ വി. സവിൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
  Published by:Jayashankar AV
  First published: