പത്തനംതിട്ട റാന്നിയില്‍ പതിമൂന്ന് വയസുകാരിയെ അമ്മയുടെ കാമുകന് പീഡിപ്പച്ചതായി (Rape case) പരാതി. സംഭവത്തില്‍ റാന്നി സ്വദേശി ഷിജു (40)വിനെ പോലീസ് അറസ്റ്റ് (Arrest) ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രതി കുട്ടിയെ രണ്ട് തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കഴിഞ്ഞദിവസം സ്കൂളിലെത്തിയ പെണ്‍കുട്ടി അധ്യാപികയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ മുഖേന റാന്നി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അച്ഛന് ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുടെ കാമുകനായ ഷിജു ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഫെബ്രുവരി 27-ാം തീയതിയും മാര്‍ച്ച് എട്ടാം തീയതിയും വീട്ടിലെത്തിയ ഷിജു, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഫെബ്രുവരി 27-ാം തീയതി അമ്മ ആരാധനാലയത്തില്‍ പോയ സമയത്താണ് പ്രതി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
രണ്ടുതവണയും വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും പെണ്‍കുട്ടി മൊഴി നല്കി. അമ്മയുടെ നിര്‍ബന്ധപ്രകാരം പ്രതിക്കൊപ്പമാണ് വിദ്യാര്‍ഥിനി എന്നും സ്കൂളില്‍ പോയിരുന്നത്. ഇത് ഏറെ മാനസികപ്രയാസമുണ്ടാക്കിയെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പങ്കുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണെന്നും പീഡനത്തിന് ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ ഇവരെയും പിടികൂടി പ്രതി ചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു.
Arrest | പരോളിലിറങ്ങിയ കൊലക്കേസ് പ്രതി കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റില്‍
ഇടുക്കി: കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റില്‍(Arrest). അറക്കുളം ആലാനിക്കല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ഒഴുങ്ങാലില്‍ ജഗദീഷ്(28) ആണ് അറസ്റ്റിലായത്.
കോവിഡിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്. എന്നാല്‍ പരോളിലിറങ്ങിയ പ്രതി മറ്റൊരു വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റിലാവുകയായിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.