• HOME
  • »
  • NEWS
  • »
  • crime
  • »
  • Shocking | മകളെക്കാളും മാർക്ക് വാങ്ങിയ 13കാരനെ യുവതി വിഷംകൊടുത്ത് കൊന്നു

Shocking | മകളെക്കാളും മാർക്ക് വാങ്ങിയ 13കാരനെ യുവതി വിഷംകൊടുത്ത് കൊന്നു

മരിച്ചത് രാജേന്ദ്രന്റെയും മാലതിയുടെയും മൂന്നുമക്കളിൽ രണ്ടാമനായ ബാല

പ്രതി സഗായറാണി വിക്ടോറിയ

പ്രതി സഗായറാണി വിക്ടോറിയ

  • Last Updated :
  • Share this:
    13 വയസ്സുള്ള ആൺകുട്ടി (13-year-old-boy) തന്റെ മകളെക്കാളും മാർക്ക് നേടി ക്ലാസിൽ ഒന്നാം റാങ്ക് വാങ്ങിയതിന്റെ പേരിൽ, കുട്ടിയെ യുവതി വിഷം കൊടുത്തു കൊന്നു. തമിഴ്നാട് പുതുച്ചേരിയിലെ കാരയ്ക്കലിലാണ് സംഭവം. ബാല മണികണ്ഠൻ എന്ന കുട്ടിയെ കടുത്ത ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സെപ്തംബർ 3, ശനിയാഴ്ചയോടെ മരിച്ചു. കുട്ടിയുടെ മാതാപിതാക്കൾ കാരയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സഹപാഠിയുടെ അമ്മയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നു.

    കാരയ്ക്കലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബാല. രാജേന്ദ്രന്റെയും മാലതിയുടെയും രണ്ടാമത്തെ കുട്ടിയാണ്. ഇവർക്ക് ഒരു മകളും ഒരു മകനും കൂടിയുണ്ട്. സ്കൂളിന്റെ വാർഷിക ദിനം വരാനിരിക്കെ ബാല ഒരു പരിപാടിയുടെ ഭാഗമായിരുന്നു. അതിനായി കുട്ടി സ്കൂളിൽ റിഹേഴ്സൽ ചെയ്യുകയായിരുന്നു. റിഹേഴ്‌സലിനിടെ സ്‌കൂൾ വാച്ച്മാൻ നൽകിയ ശീതളപാനീയങ്ങളുടെ ഒരു ബാഗ് കുട്ടിക്ക് ലഭിച്ചു. ഇത് ബന്ധു വഴി മാതാപിതാക്കൾ നൽകിയതാണെന്ന് പറഞ്ഞാണ് കൊടുത്തത്. പതിമൂന്നുകാരൻ ബാഗിൽ നിന്ന് പാനീയം കഴിച്ച ശേഷം റിഹേഴ്സൽ കഴിഞ്ഞ് വീട്ടിലേക്ക് പോയി.

    Also read: Murder case | മൃതദേഹത്തിലെ കടിയേറ്റ പാട് തുമ്പായി; ഒറ്റയ്ക്ക് താമസിച്ച സ്ത്രീയുടെ മരണം കൊലപാതകം

    വീട്ടിലെത്തിയ ബാല, സ്‌കൂളിലെ വാച്ചർക്ക് ആരാണ് ശീതളപാനീയം നൽകിയതെന്ന് അമ്മയോട് ചോദിച്ചു. സംസാരിച്ചു കൊണ്ടിരിക്കെ കുട്ടി ഛർദ്ദിക്കാൻ തുടങ്ങിയതോടെ രക്ഷിതാക്കൾ കാരയ്ക്കൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. റിഹേഴ്സലിനിടെ എന്താണ് സംഭവിച്ചതെന്ന് രാജേന്ദ്രനും മാലതിയും സ്കൂൾ മാനേജ്മെന്റിനെ ചോദ്യം ചെയ്യുകയും സ്കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇയാളുടെ സഹപാഠിയുടെ അമ്മ സഗായറാണി വിക്ടോറിയ ശീതളപാനീയങ്ങൾ അടങ്ങിയ വെള്ള ബാഗ് വാച്ച്മാന് നൽകിയതായി ദൃശ്യങ്ങളിൽ തെളിഞ്ഞു. ബാലയുടെ ബന്ധുവാണെന്ന് പറഞ്ഞ് കാവൽക്കാരനോട് ബാഗ് നൽകാൻ അവർ ആവശ്യപ്പെടുകയായിരുന്നു.

    തുടർന്ന് സഗായറാണിയുടെ മകളും മരിച്ച കുട്ടിയും തമ്മിൽ പഠനത്തിൽ മത്സരങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായും ബാലയുടെ മാതാപിതാക്കൾ സ്കൂൾ മാനേജ്മെന്റിനെ അറിയിച്ചു. മകൾക്ക് ക്ലാസിൽ ഒന്നാം റാങ്ക് കിട്ടാൻ വേണ്ടിയാണ് സഗായറാണി ശീതളപാനീയത്തിൽ വിഷം കലർത്തിയതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. സംഭവം കാരയ്ക്കലിന്റെ ചില ഭാഗങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബാലയുടെ ബന്ധുക്കൾ ശസ്‌ത്രക്രിയയിലെ അപാകത മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് ആശുപത്രിക്ക് പുറത്ത് പ്രതിഷേധം നടത്തി.

    Summary: A 13-year-old boy was poisoned to death by the mother of his classmate. The deceased, Bala Manikantan, was the top scorer in the class and the accused fed him poisoned drink during the rehearsals of a school programme. The child could not be saved despite being rushed to the hospital
    Published by:user_57
    First published: