നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • താലിബാനെ പിന്തുണച്ച് സോഷ്യൽമീഡിയ പോസ്റ്റിട്ട 14 പേർ അറസ്റ്റിൽ

  താലിബാനെ പിന്തുണച്ച് സോഷ്യൽമീഡിയ പോസ്റ്റിട്ട 14 പേർ അറസ്റ്റിൽ

  ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ താലിബാൻ അനുകൂല പരാമർശങ്ങൾ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.

  News18

  News18

  • Share this:
   ഗുവാഹത്തി: അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 14 പേർ ആസമിൽ അറസ്റ്റിലായി. ആസം പോലീസ് ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
   വെള്ളിയാഴ്ച രാത്രി മുതലാണ് ഇത്തരത്തിൽ പോസ്റ്റിട്ടവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) തടയുന്ന ആക്ട്, ഐടി ആക്ട്, സിആർപിസി എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

   “ഞങ്ങൾ ഇത്തരത്തിൽ ഭീകരവാദത്തെ അനുകൂലിക്കുന്ന പോസ്റ്റുകൾക്കായി സോഷ്യൽ മീഡിയയിൽ ജാഗ്രത പുലർത്തുകയും നിരീക്ഷിക്കുകയും ചെയ്തു,” ഉദ്യോഗസ്ഥൻ പറഞ്ഞു. കമ്രൂപ്പ് മെട്രോപൊളിറ്റൻ, ബാർപേട്ട, ധുബ്രി, കരിംഗഞ്ച് ജില്ലകളിൽ നിന്ന് രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഡാരംഗ്, കച്ചാർ, ഹൈലക്കണ്ടി, സൗത്ത് സൽമാര, ഗോൽപാറ, ഹൊജായ് ജില്ലകളിൽ നിന്ന് ഓരോരുത്തരെ അറസ്റ്റ് ചെയ്തു.

   ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ താലിബാൻ അനുകൂല പരാമർശങ്ങൾക്കെതിരെ അസം പോലീസ് കർശന നിയമനടപടി സ്വീകരിക്കുകയാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വയലറ്റ് ബറുവ പറഞ്ഞു. "ഇത്തരക്കാർക്കെതിരെ ഞങ്ങൾ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ദയവായി പോലീസിനെ അറിയിക്കുക," അവർ ട്വീറ്റ് ചെയ്തു.

   താലിബാൻ 150 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത തെറ്റ്; വിശദീകരണവുമായി കേന്ദ്ര സർക്കാർ

   കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 150 ഓളം ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. ഇന്ത്യക്കാരെ താലിബാൻ കൊണ്ടുപോയെന്ന് ചില മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. താലിബാൻ വക്താക്കളിലൊരാളായ അഹ്മദുള്ള വസീഖ് ഇക്കാര്യം നിരസിച്ചു രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് വാർത്ത തെറ്റാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചത്.

   Also Read- 'വിലപേശാൻ അറിവുള്ള സമർത്ഥരായ പോരാളികള്‍'; താലിബാനെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

   അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനിടെ 150 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് വാർത്തകൾ വന്നത്. ശനിയാഴ്ച, ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാബൂൾ വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാരുമായി പറന്നുയർന്നിരുന്നു.

   2001 ൽ യുഎസ് നേതൃത്വത്തിലുള്ള സൈന്യം താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കി. എന്നാൽ ഇപ്പോൾ, യുഎസ് സൈന്യത്തെ പിൻവലിച്ചതോടെ, താലിബാൻ കാബൂളിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് നാടുവിടേണ്ടി വരികയും ചെയ്തു.

   'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാബൂളിലെ സുരക്ഷാ സ്ഥിതി ഗണ്യമായി മോശമായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സംസാരിക്കുമ്പോഴും അത് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, '- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ന്യൂസ് 18നോട് പറഞ്ഞു.

   പരസ്പര വികസനം, വിദ്യാഭ്യാസം, ജനങ്ങൾക്കിടയിൽ ഉദ്യമങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കാളികളായ നിരവധി അഫ്ഗാനികൾ ഉണ്ടെന്നും ഇന്ത്യ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

   സ്ഥിതിഗതികൾ വഷളാകുന്നതിനിടയിൽ, ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിലാക്കാൻ കേന്ദ്രം ഒരു പുതിയ വിഭാഗം ഇലക്ട്രോണിക് വിസ-'ഇ-എമർജൻസി എക്സ്-മിസ്ക് വിസ' അവതരിപ്പിച്ചു. അഫ്ഗാനികളെ മുമ്പ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ശാരീരികമായി എംബസിയിൽ ഹാജരാകേണ്ടതുണ്ടെന്നും വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ ഇപ്പോൾ, കാബൂളിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ-എംബസിയും പൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇ-വിസ അനുവദിക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്.
   Published by:Anuraj GR
   First published:
   )}