നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ആൺ സുഹൃത്തടക്കം 14പേർ അറസ്റ്റിൽ

  പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ആൺ സുഹൃത്തടക്കം 14പേർ അറസ്റ്റിൽ

  ആറ് ഓട്ടോറിക്ഷ ഡ്രൈവർമാരും രണ്ട് റെയിൽവെ ജീവനക്കാരും പ്രതികളിൽ ഉൾപ്പെടുന്നു.

  News 18 Malayalam

  News 18 Malayalam

  • Share this:
   പുനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 14 പേർ പിടയിലായി. 13കാരിയായ പെൺകുട്ടിയുടെ ആൺസുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 13കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളിൽ വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ഓഗസ്റ്റ് 31ന് രാത്രിയായിരുന്നു സംഭവം നടന്നത്.

   പെൺകുട്ടിയെ കണ്ടെത്തുമ്പോൾ ആൺസുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ക്രൂരമായ സംഭവത്തെക്കുറിച്ച് വീട്ടുകാരെയോ പൊലീസിനെയോ അറിയിക്കാൻ ഇയാൾ തയാറായിരുന്നില്ല. എന്നാൽ സുഹൃത്തിനുമേൽ ഇതുവരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല.

   Also Read- യുവതിയോടൊപ്പം ലൈംഗിക ബന്ധത്തിന് ഭർത്താവിന് 10,000 രൂപ നൽകിയ 80കാരൻ മരിച്ച നിലയിൽ

   ആറ് ഓട്ടോറിക്ഷ ഡ്രൈവർമാരും രണ്ട് റെയിൽവെ ജീവനക്കാരും പ്രതികളിൽ ഉൾപ്പെടുന്നു. 13കാരി സുഹൃത്തിനെ കാണാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു. എന്നാൽ സുഹൃത്ത് വന്നില്ല. ഈ സമയം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയാക്കാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളേയും വിളിച്ചുവരുത്തി. ക്രൂരകൃത്യത്തിന് ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു.

   Also Read- മദ്യപിച്ചെത്തിയ മകൻ മാതാപിതാക്കളെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛന് പിന്നാലെ അമ്മയും മരിച്ചു

   English Summary: Pune police so far arrested at least 14 accused in connection with the gang rape of a 13-year-old girl. The police have also arrested the victim's male friend among the suspects. All accused are currently under police custody and further investigation is underway in the case. Police said the male friend of the victim was with her while police found the girl. Police also said the victim's friend neither informed her family nor police about the horrific incident.
   Published by:Rajesh V
   First published:
   )}