നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കുട്ടികളെ കളിക്കാൻ വിളിച്ചതിന്റെ പേരിൽ മർദനം; അയൽവാസിയുടെ മർദ്ദനത്തിൽ പത്താം ക്ലാസുകാരന്റെ കണ്ണിന് പരിക്ക്

  കുട്ടികളെ കളിക്കാൻ വിളിച്ചതിന്റെ പേരിൽ മർദനം; അയൽവാസിയുടെ മർദ്ദനത്തിൽ പത്താം ക്ലാസുകാരന്റെ കണ്ണിന് പരിക്ക്

  തന്റെ പേരക്കുട്ടികളെ കളിക്കാന്‍ ഒപ്പം കൂട്ടിയതിന്റെ പേരിലാണ് അയല്‍വാസി കുട്ടിയെ മര്‍ദിച്ചത്

  News18 malayalam

  News18 malayalam

  • Share this:
   ആലപ്പുഴ: അയൽവാസിയുടെ(neighbour) മർദ്ദനത്തിൽ പത്താം ക്ലാസുകാരന് കണ്ണിന് ഗുരുതര പരിക്ക്(Eye injury). ആലപ്പുഴ തൃക്കുന്നപുഴ പല്ലനയിൽ അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിന്റെ (14)കണ്ണിനാണ് അയൽവാസിയുടെ മർദനത്തിൽ സാരമായി പരിക്കേറ്റത്.

   സംഭവത്തിൽ അയൽവാസിയായ ശാരങ്ധരന് എതിരെ പരാതി നൽകി. കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിൽ മർദ്ദിച്ചെന്നാണ് പരാതി. ദേഹമാസകലം മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു.

   തന്റെ പേരക്കുട്ടികളെ കളിക്കാന്‍ ഒപ്പം കൂട്ടിയതിന്റെ പേരിലാണ് അയല്‍വാസി ശാരങ്ധരന്‍ കുട്ടിയെ മര്‍ദിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ ശാരങ്ധരന്‍ പേരക്കുട്ടികളെ വഴക്ക് പറഞ്ഞ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

   ശേഷം, തിരിച്ചെത്തി കുട്ടികളുടെ കളി സാധനങ്ങൾ കൈക്കലാക്കി. ഇത് ചോദ്യം ചെയ്ത അരുൺ കുമാർ കളി സാധനങ്ങൾ തിരിച്ച് ആവശ്യപ്പെട്ടപ്പോൾ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്ക് കുട്ടിയുടെ കാഴ്ചയെ ബാധിച്ചിട്ടുണ്ടെന്നാണ് സംശയം. വണ്ടാനം മെഡിക്കല്‍ കോളേജില്‍ വിശദമായ പരിശോധന നടക്കും.
   Also Read-ഭാര്യ ഉപേക്ഷിച്ച് പോയി; കാമുകനെയും മാതാവിനെയും യുവാവ് ആക്രമിച്ചു

   മർദനത്തിൽ വീങ്ങിയ കണ്ണുമായി വീട്ടിലേക്ക് ഓടിയെത്തിയ കുട്ടിയോട് മാതാപിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് ശാരങ്ധരന്‍ അടിച്ച കാര്യം കുട്ടി പറയുന്നത്. ഉടൻ തന്നെ കുട്ടിയെ ഹരിപ്പാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു.

   സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയോടൊപ്പം നാടുവിട്ട പത്തൊമ്പതുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

   സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പതിനാലുകാരിക്കൊപ്പം നാടുവിട്ട പത്തൊമ്പതുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. ഇരുവരും വിദ്യാർത്ഥികളാണ്. കോഴിക്കോട് പന്തീരങ്കാവ് പൊലീസാണ് കൊട്ടാരക്കരയിൽ വെച്ച് വിദ്യാർത്ഥികളെ കണ്ടെത്തിയത്. കണ്ണൂർ ഉളിക്കൽ സ്വദേശിയായ പത്തൊമ്പതുകാരനെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

   ലോക്ക്ഡൗൺ കാലത്ത് സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ബൈക്ക് സ്റ്റൻഡർ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. വീഡിയോ കോളിലൂടെ സൗഹൃദം വളർന്നു. ഇരുവരും ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല. ഒടുവിൽ നാടുവിടാൻ തീരുമാനിക്കുകയായിരുന്നു.

   പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച ഉടനെ തന്നെ പന്തീരങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ മൊബൈൽ വെച്ചായിരുന്നു പെൺകുട്ടി പോയത്. കുട്ടിക്ക് കണ്ണൂർ സ്വദേശിയായ ആൺകുട്ടിയുമായി സൗഹൃദമുള്ള കാര്യം ആർക്കും അറിയില്ലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പൊലീസിന് വ്യക്തമായത്.

   ടിക്കറ്റ് കൗണ്ടർ രജിസ്റ്റർ സമയം പരിശോധിച്ചപ്പോൾ കൊല്ലത്തേക്കാണ് ഇരുവരും ടിക്കറ്റ് എടുത്തതെന്ന് വ്യക്തമായി. എന്നാൽ ഇരുവരും ട്രെയിനിൽ കയറിയിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. ടിക്കറ്റ് കൗണ്ടറിൽ യുവാവ് യഥാർത്ഥ പേര് നൽകിയതാണ് പൊലീസിന് സഹായകരമായത്. യുവാവിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പെൺകുട്ടിയും സുഹൃത്താണെന്ന് കണ്ടെത്തി. ഫെയ്സ്ബുക്കിൽ നിന്നാണ് യുവാവിന്റെ നമ്പർ പൊലീസിന് ലഭിക്കുന്നത്.

   തുടർന്ന് ഇരുവരും കൊട്ടാരക്കരയിലുണ്ടെന്ന് മനസ്സിലായതോടെ കൊട്ടാരക്കര പൊലീസിന്റെ സഹായത്തോടെയാണ് ഇരുവരേയും കണ്ടെത്തിയത്. വിദ്യാർത്ഥികളെ പിന്നീട് കോഴിക്കോട് എത്തിച്ചു. ഒന്നിച്ചു ജീവിക്കാൻ വേണ്ടിയാണ് നാടുവിട്ടതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.
   Published by:Naseeba TC
   First published:
   )}