നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • അധ്യാപികയുടെ മകളെക്കുറിച്ച് അശ്ലീല പരാമർശം; ഓൺലൈൻ ക്ലാസിൽ കടന്നുകയറിയ 14കാരനെ കസ്റ്റഡിയിലെടുത്തു

    അധ്യാപികയുടെ മകളെക്കുറിച്ച് അശ്ലീല പരാമർശം; ഓൺലൈൻ ക്ലാസിൽ കടന്നുകയറിയ 14കാരനെ കസ്റ്റഡിയിലെടുത്തു

    ഓൺലൈൻ ക്ലാസിലേക്കു ഹാക്ക് ചെയ്തു കടന്നെത്തിയയാളെ സൈബർ വിഭാഗത്തിന്‍റെ സഹായത്തോടെ പിന്നീട് പൊലീസ് കണ്ടെത്തി.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      നോയിഡ: ഓൺലൈൻ ക്ലാസിനിടെ അധ്യാപികയുടെ മകളെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ 14കാരനെ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. സെപ്റ്റംബർ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെയാണ് പെട്ടെന്ന് കടന്നുവന്നയാൾ അധ്യാപികയുടെ മകൾ ഉൾപ്പടെ ചില വിദ്യാർഥിനികൾക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. തുടർന്ന് ഇതേക്കുറിച്ച് സ്കൂൾ പ്രിൻസിപ്പൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

      ഓൺലൈൻ ക്ലാസിലേക്കു ഹാക്ക് ചെയ്തു കടന്നെത്തിയയാളെ സൈബർ വിഭാഗത്തിന്‍റെ സഹായത്തോടെ പിന്നീട് പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിക്കാൻ ആദ്യം തയ്യാറായില്ല. തുടർന്ന് സാങ്കേതിക തെളിവുകൾ നിരത്തിവെച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

      ഇതേ സ്കൂളിലെ ഓൺലൈൻ ക്ലാസിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനിൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് പ്രതി കടന്നുകയറിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന അധ്യാപികയുടെ മകളോടുള്ള മുൻവൈരാഗ്യമാണ് ഇത്തരമൊരു കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറയുന്നു. അധ്യാപികയുടെ മകൾക്കും മറ്റു രണ്ടു സുഹൃത്തുക്കൾക്കുമെതിരെയാണ് പ്രതി അശ്ലീല പരാമർശം നടത്തിയത.

      “ചോദ്യം ചെയ്യലിന്‍റെ തുടക്കത്തിൽ എല്ലാ ആരോപണങ്ങളും പ്രതി നിഷേധിച്ചു, എന്നാൽ പിന്നീട് നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ, കുറ്റസമ്മതം നടത്തി, തന്റെ സഹപാഠിയോടും ടീച്ചറുടെ മകളോടുമുള്ള അസൂയ കാരണമാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി സമ്മതിച്ചു, ഇതേ സ്കൂളിൽ വിദ്യാർഥിയായ പതിന്നാലുകാരന് ചില മത്സരങ്ങളിൽ അധ്യാപികയുടെ മകൾ തന്നെ മറികടന്ന് ഒന്നാമതെത്തിയതിൽ അസൂയയും വൈരാഗ്യവും ഉണ്ടായിരുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

      ഇരു കൂട്ടരും ഒത്തുതീർപ്പിലെത്തിയതിനാൽ ആൺകുട്ടിക്കെതിരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. എന്നിരുന്നാലും, ആൺകുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കാൻ അവർ സ്‌കൂൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. അവന്റെ പെരുമാറ്റം മെച്ചപ്പെടുന്നില്ലെങ്കിൽ അവർ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
      Published by:Anuraj GR
      First published:
      )}