• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് മർദനം; തല്ലിയത് അഞ്ചു സഹപാഠികള്‍ ചേര്‍ന്ന്

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് മർദനം; തല്ലിയത് അഞ്ചു സഹപാഠികള്‍ ചേര്‍ന്ന്

ശ്രീചിത്ര പുവര്‍ ഹോമിലെ സൂപ്രണ്ടിനെ വിവരം അറിയിച്ചെങ്കിലും കേസ് അടക്കമുള്ള മറ്റു നടപടികളുമായി പോകേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടിക്ക് മര്‍ദനമേറ്റു. അഞ്ചു സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ തല്ലിയത്. ആര്യനാട് സ്വദേശിയായ 14കാരനാണ് മർദനമേറ്റത്. പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിന് ശ്രീചിത്ര പുവര്‍ ഹോമില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമാണ് മര്‍ദ്ദനം നടന്നത്.

    എട്ടാം തീയതി വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കാര്യം പറയുന്നത്. ഉടന്‍ തന്നെ ശ്രീചിത്ര പുവര്‍ ഹോമിലെ സൂപ്രണ്ടിനെ വിവരം അറിയിച്ചെങ്കിലും കേസ് അടക്കമുള്ള മറ്റു നടപടികളുമായി പോകേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഉടന്‍ തന്നെ നെടുമങ്ങാടുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുപോയി.

    ദേഹാസ്വാസ്ഥ്യം തുടര്‍ന്നതോടെ, കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മെഡിക്കല്‍ കോളജില്‍ കുട്ടി ചികിത്സയിലാണ്. സംഭവത്തില്‍ സിഡബ്ല്യൂസിക്ക് പരാതി നല്‍കിയതായി കുട്ടിയുടെ അമ്മ പറയുന്നു.

    വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിലൂടെ അസഭ്യം പറയുന്നത് പതിവാക്കിയ യുവാവ് പിടിയിൽ

    വനിതാ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറയുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. തുമ്പ കനാൽ പുറമ്പോക്കിൽ തമസിക്കുന്ന ജോസ്(33) ആണ് അറസ്റ്റിലായത്. കന്റോൺമെന്റ് വനിതാ പൊലീസ് ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് മുൻപും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വനിതാ എസ്ഐ ആശ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Rajesh V
    First published: