• HOME
 • »
 • NEWS
 • »
 • crime
 • »
 • Reckless driving | കുടുംബനാഥനായ യുവാവ് പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ ഇടിച്ച് മരിച്ചു;കുട്ടിയുടെ പിതാവിനെതിരെ കേസ്

Reckless driving | കുടുംബനാഥനായ യുവാവ് പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ ഇടിച്ച് മരിച്ചു;കുട്ടിയുടെ പിതാവിനെതിരെ കേസ്

സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പതിനൊന്നും മൂന്നും വയസുള്ള സഹോദരങ്ങള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  കോട്ടയം കറുകച്ചാലില്‍ പതിനാലുകാരി  ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുടുംബനാഥനായ യുവാവിന് ദാരുണാന്ത്യം.  പുളിയാംകുന്ന് മുണ്ടംകുന്നേല്‍ റാേഷന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉമ്പിടി വലിയപൊയ്കയില്‍ ജിനു എന്ന ആന്‍റണിക്കെതിരെ പോലീസ് കേസെടുത്തു. കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി 7.45നാണ് അപകടം നടന്നത്.

  ആന്‍റണിയുടെ പതിനാല് വയസുകാരിയായ മകള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ ബൈക്കിലെത്തിയ റോഷന്‍ തോമസിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പതിനൊന്നും മൂന്നും വയസുള്ള സഹോദരങ്ങള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  read also- Accident | അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ചു; സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

  പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ അപകടം സംഭവിക്കുകോയ ചെയ്താല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മുന്‍പ് വ്യക്തമാക്കിയിരുന്നു. കൗമാരക്കാരില്‍ ലൈസന്‍സ് പ്രായം എത്തുന്നതിന് മുന്‍പേ ഉള്ള വാഹനമൊടിക്കല്‍ വ്യാപകമായി അപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് പോലീസ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്.

  Attack on Stray Dog | തെരുവ് നായയെ കെട്ടിയിട്ട് ആസിഡ് ഒഴിച്ചു; അഞ്ചു പേര്‍ക്കെതിരെ കേസ്


  ബെംഗളൂരു: തെരുവ് നായയ്ക്ക് നേരെ ആസിഡ് ഒഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. മാര്‍ച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കര്‍ നഗറില്‍ വെച്ചായിരുന്നു പ്രതികള്‍ നായയെ കെട്ടിയിട്ട ശേഷം ആസിഡ് ഒഴിച്ചത്. പ്രതികള്‍ മദ്യപിച്ചായിരുന്നു.

  read also- Accident| ലോറിയുടെ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; ലോറിക്കടിയില്‍ പെട്ട് ഒരാള്‍ മരിച്ചു

  ഇത് ചോദ്യം ചെയ്യാന്‍ എത്തിയ സ്ത്രീയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ അന്‍പതുകാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരിക്കേറ്റ അഞ്ചു വയസുള്ള നായയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

  Arrest | ബസില്‍ സ്ത്രീകളുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതികള്‍ പിടിയില്‍; വന്‍ റാക്കറ്റെന്ന് സൂചന

  കോഴിക്കോട്: ബസ്സ് യാത്രയില്‍ സ്ത്രീകളുടെ പണവും, സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന(Theft) അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളില്‍പ്പെട്ട രണ്ട് യുവതികള്‍ പിടിയില്‍(Arrest). കസ്തൂരി (30), ശാന്തി (35) എന്നിവരാണ് പൊലീസ്(Police) പിടിയിലായത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.

  read also- Accident | വാഹന പരിശോധനയ്ക്കിടെ എറണാകുളത്ത് പോലീസ് വാഹനത്തെ മാലിന്യ ടാങ്കർ ഇടിച്ചു തെറിപ്പിച്ചു

  തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ  ബാഗ് തുറന്ന് തന്ത്രത്തില്‍ മോഷണം നടത്തുകയാണ് രീതി. കുന്ദമംഗലം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ വെച്ച് ഒരു യുവതിയുടെ ബാഗിലുള്ള പണവും സ്വര്‍ണ്ണാഭരണവും കവര്‍ച്ച ചെയ്യുന്ന ശ്രമത്തിനനിടയിലാണ് നടക്കാവ് പോലീസ് ഇവരെ പിടികൂടുന്നത്.

  ഇവര്‍ക്കെതിരെ നടക്കാവ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് ജെ.എഫ്.സി.എം - 4 കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരെയും റിമാന്റ് ചെയ്തു.
  Published by:Arun krishna
  First published: