ഇന്റർഫേസ് /വാർത്ത /Crime / മഥുരയിലെ വൃന്ദാവനിൽ ഉക്രെയ്ൻ സ്വദേശിയായ 14കാരി ബലാത്സംഗത്തിനിരയായി; പാക് സ്വദേശി പിടിയിൽ

മഥുരയിലെ വൃന്ദാവനിൽ ഉക്രെയ്ൻ സ്വദേശിയായ 14കാരി ബലാത്സംഗത്തിനിരയായി; പാക് സ്വദേശി പിടിയിൽ

ഈ ചിത്രം റിപ്പോർട്ടിൽ ഉപയോഗിക്കരുത്

ഈ ചിത്രം റിപ്പോർട്ടിൽ ഉപയോഗിക്കരുത്

പെണ്‍കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്

  • Share this:

മഥുര: കഴിഞ്ഞ പതിനാറുവർഷമായി മഥുരയിൽ കഴിയുന്ന പാകിസ്താൻ കറാച്ചി സ്വദേശി അനന്ത് കുമാർ (24) ആണ് പിടിയിലായത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇയാൾ വർഷങ്ങളായി വ‌ൃന്ദാവനിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അമ്മയും സഹോദരനും ഒപ്പമുണ്ട്.

പെണ്‍കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. കൃഷ്ണ ഭക്തരായ ഉക്രെയ്ൻ സ്വദേശികൾ കഴിഞ്ഞ അ‍ഞ്ച് വർഷമായി വൃന്ദാവനിലെ സ്ഥിര താമസക്കാരാണ്. ഇവിടെ ഒരു അപ്പാർട്മെന്‍റിലാണ് അച്ഛനും മകളും കഴിഞ്ഞിരുന്നത്. പ്രതിയുമായും ഇവർക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായ അനന്ത് ഇക്കഴിഞ്ഞ 31ന് രാത്രി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് കാട്ടിയാണ് പിതാവ് പരാതി നൽകിയത്.

You may also like:Viral | ചൂട് സഹിക്കാനായില്ല; ലാൻഡ് ചെയ്ത വിമാനത്തിന്‍റെ ചിറകിലിറങ്ങി നടന്ന് സ്ത്രീ [NEWS]Sai Swetha| സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുവിളിച്ചു; നിരസിച്ചപ്പോൾ സെലിബ്രിറ്റി അപമാനിച്ചു: സായി ശ്വേത ട്വീച്ചർ [NEWS] PM Modi| പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; സംഭാവന ചോദിച്ച് ട്വീറ്റുകൾ [NEWS]

എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം അനന്ത് കുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ പോക്സോ ആക്ട് ചുമത്തിയും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്നും പൊലീസ് അറിയിച്ചു.

First published:

Tags: Abusing minor girls, Child rape