ലക്നൗ: യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ബരാബങ്കി സ്വദേശിയായ പതിനാലുകാരിയെ അഞ്ചുപേര്‍ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. ഇതിനെ തുടർന്ന് ഇവർ പരാതിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
TRENDING: സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തി ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ[NEWS]KT Jaleel| മന്ത്രി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും; ചട്ടംലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തിൽ കേസെടുത്തു[NEWS]കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം[NEWS]
പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകുന്നില്ല. നീതി നിഷേധിക്കപ്പെട്ടാൽ താനും മകളും നിയമസഭയ്ക്ക് മുന്നിലെത്തി സ്വയം തീകൊളുത്തുമെന്നാണ് ഇയാൾ പറയുന്നത്. ഫതേഹ്പുര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഷെയ്ഖ്പുർ ഗ്രാമത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. രാത്രി പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയ പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് പിടിച്ചുകൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവം പുറത്തു പറഞ്ഞാൽ പെൺകുട്ടിയെയും അച്ഛനെയും കൊല്ലുമെന്ന ഭീഷണി മുഴക്കിയെന്നും പറയുന്നു. ഇവരുടെ ഭീഷണി ഭയന്ന കുടുംബം ഗ്രാമവും വീടുമൊക്കെ ഉപേക്ഷിച്ച് ലഖ്നൗവിൽ അഭയം തേടിയിരിക്കുകയാണ്.
പണം ആവശ്യപ്പെട്ട് പ്രതികൾ ഇപ്പോഴും തനിക്കും കുടുംബത്തിനും നേരെ ഉപദ്രവങ്ങൾ തുടരുകയാണെന്നും പൊലീസ് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും പെൺകുട്ടിയും ആരോപിക്കുന്നു. കുടുംബം പരാതിയുമായി കോടതി സമീപിക്കാന്‍ പോകുന്നുവെന്നറിഞ്ഞ ശേഷം ഭീഷണിക്ക് ശക്തി കൂടിയതായും ആരോപണമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gang rape, Minor rape case, Rape