കാസര്‍ഗോഡ് : ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കാസര്‍ക്കോട് വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ പുറത്തു വന്നത്.
കഴിഞ്ഞ മാസം ഇരുപത്തഞ്ചിനായിരുന്നു സംഭവം നടന്നത്. കേസില്‍ എസ് പി നഗര്‍ സ്വദേശിയായ സി. അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നാലെ ഉളിയത്തടുക്ക സ്വദേശികളായ മുഹമ്മദ് ഹനീഫ്, സി.എ അബ്ബാസ്,ഉസ്മാന്‍, അബൂബക്കര്‍ എന്നിവരെയും കൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തുടര്‍ന്നാണ് ഇപ്പോള്‍ ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരെയും കൂടി കേസില്‍ അറസറ്റ് ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടിയിപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണതയിലാണ്.
നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ച വീട്ടമ്മ അറസ്റ്റിൽആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമത് വിവാഹം കഴിച്ച വീട്ടമ്മ, നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
You may also like:ബിഹാറിൽ വിഷമദ്യ ദുരന്തം; പതിനാറു പേർ മരിച്ചു, കാഴ്ചശക്തി നഷ്ടമായത് നിരവധി പേർക്ക്സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വിവാഹിതയും 13 വയസുള്ള പെൺകുട്ടിയുടെ മാതാവുമാണ് 35കാരിയായ വീട്ടമ്മ. ഇവർ ഭർത്താവുമായി അകന്നു കഴിയുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് ഈ വിവാഹം നടന്നത്. നേരത്തെ വിവാഹം കഴിച്ച കാര്യവും, കുട്ടിയുണ്ടെന്ന കാര്യവും ഇവർ പന്തീരാങ്കാവിലെ പുതിയ ഭർത്താവിൽനിന്ന് മറച്ചുവെച്ചു.
എറണാകുളത്തുള്ള സ്വന്തം വീട്ടുകാരെയും അറിയിക്കാതെയായിരുന്നു പുതിയ വിവാഹം. ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന ഇവർ ജോലി സംബന്ധമായി കോഴിക്കോട് ആണെന്ന് മാത്രമാണ് വീട്ടുകാരോട് പറഞ്ഞത്. നാലു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെയായിരുന്നു ഇവരുടെ രണ്ടാമത്തെ പ്രസവം നടന്നത്. അതിനിടെ യുവതി നേരത്തേ വിവാഹിതയായിരുന്നെന്നും 13 വയസുള്ള പെൺകുട്ടിയുണ്ടെന്നുമുള്ള വിവരം ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞത്. ഇതോടെയാണ് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർത്തൃവീട്ടിൽ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.