• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape | പിറന്നാൾ ദിനത്തിൽ വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പിടിയില്‍

Rape | പിറന്നാൾ ദിനത്തിൽ വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പിടിയില്‍

ജന്മദിനത്തില്‍ മാതാപിതാക്കള്‍ പുതുവസ്ത്രം വാങ്ങി തരാത്തതിനാല്‍ വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്.

  • Share this:
    ബെംഗളൂരു: കാര്‍ണാടകയില്‍ 14കാരിയെ കൂട്ടബലാത്സംഗം(Gang Rape) ചെയ്തു. കോളാര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജന്മദിനത്തില്‍ മാതാപിതാക്കള്‍ പുതുവസ്ത്രം വാങ്ങി തരാത്തതിനാല്‍ വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ നാലുപേരെ പൊലീസ്(police) അറസ്റ്റ്(Arrest) ചെയ്തു.

    ജന്മദിനത്തില്‍ പുതുവസ്ത്രം മതാപിതാക്കള്‍ വാങ്ങിതരാത്തതില്‍ കുപിതയായ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്നതിന് പകരം ബസില്‍ കയറി ബംഗാരപെട്ടിലേക്ക് പോകുകയായിരുന്നു. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അക്രമികള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു.

    പെണ്‍കുട്ടിയെ പാര്‍ക്കില്‍ കൊണ്ടുപോയ അക്രമികള്‍ അവിടെ നിന്ന് സ്വകാര്യ ബസില്‍ കയറ്റി തനിമഗഡഗു ഗ്രാമത്തിലേക്ക് പോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

    Also Read-Sameer Wankhede | വ്യാജരേഖകള്‍ ചമച്ച് ബാര്‍ ലൈസന്‍സ്; സമീര്‍ വാംഖഡെക്കെതിരേ പോലീസ് കേസെടുത്തു

    കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ ഗ്രാമവാസികള്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ വകുപ്പ് അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.

    Gold Seized | വിഗ്ഗില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

    ന്യൂഡല്‍ഹി: വിഗ്ഗില്‍ സ്വര്‍ണ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍(Arrest). യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് വാരണാസി വിമാനത്താവളത്തില്‍ പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനെയാണ് വിഗ്ഗില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

    Also Read-Kodungallur Family death | കൊടുങ്ങല്ലൂരിൽ ആഷിഫും കുടുംബവും മരിച്ചത് വിഷവാതകം ശ്വസിച്ച്; സാമ്പത്തിക ബാധ്യത മൂലമുള്ള ആത്മഹത്യയെന്ന് സംശയം

    32.97 ലക്ഷം മൂല്യം വരുന്ന 646 ഗ്രാം സ്വര്‍ണമാണ് ഉരുക്കി കവറിലാക്കി വിഗ്ഗില്‍ ഒളിപ്പിച്ചിരുന്നത്. മൊട്ടയടിച്ച തലയില്‍ സ്വര്‍ണം കവറിലാക്കി വച്ചശേഷം വിഗ് ധരിക്കുകയായിരുന്നു.

    അതേസമയം മറ്റൊരു യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. 12.14 ലക്ഷം വില വരുന്ന 238.2 ഗ്രാം സ്വര്‍ണമണ് പിടികൂടിയത്. കാര്‍ട്ടണ്‍ പൊതിയാന്‍ ഉപയോഘിച്ച പ്ലാസ്റ്റിക് കവറിന്റെ ഇടയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
    Published by:Jayesh Krishnan
    First published: