• HOME
  • »
  • NEWS
  • »
  • crime
  • »
  • രാജസ്ഥാനിൽ ബലാത്സംഗത്തിനിരയായ പതിനാലുകാരി ജീവനൊടുക്കി

രാജസ്ഥാനിൽ ബലാത്സംഗത്തിനിരയായ പതിനാലുകാരി ജീവനൊടുക്കി

പശുക്കൾക്കായി പുല്ലുശേഖരിക്കാൻ പോയ പെൺകുട്ടി അവിടെ വച്ചാണ് ബലാത്സംഗത്തിനിരയായത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ജയ്പൂർ: ബലാത്സംഗത്തിനിരയാക്കപ്പെട്ട പെൺകുട്ടി ജീവനൊടുക്കി. രാജസ്ഥാനിലെ ഭരത്പൂരിലാണ് പതിനാലുകാരിയായ പെൺകുട്ടി തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

    പശുക്കൾക്കായി പുല്ലുശേഖരിക്കാൻ പോയ പെൺകുട്ടി അവിടെ വച്ചാണ് ബലാത്സംഗത്തിനിരയായത്. കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്ന സഹോദരൻ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീട്ടിൽ തനിച്ചായ സമയത്ത് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.

    പോസ്റ്റുമോർ‌ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രതിക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

    Also Read-73 വർഷം: ഇതുവരെ ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്‍റുമാർ ആരൊക്കെ?
    Published by:Asha Sulfiker
    First published: