തിരുവനന്തപുരം: പോക്‌സോ കേസില്‍ പിടിയിലായ 15കാരന്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ കൈമുറിച്ചു. ബുധനാഴ്ച രാത്രിയാണ് മജിസ്ട്രേറ്റിന് മുന്നിൽ വച്ച് പോക്സോ കേസിലെ പ്രതി കൈമുറിച്ചത്. ലഹരിക്കടിമയായ കുട്ടിക്ക് മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ നല്‍കണമെന്ന് അമ്മ ആവശ്യപ്പെട്ടപ്പോഴാണ് പ്രകോപിതനായി സ്വയം പരിക്കേല്‍പ്പിച്ചത്.
അടിവസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചെറിയ കത്തിയുപയോഗിച്ച് ഇടതുകൈത്തണ്ടയില്‍ മൂന്നുതവണ വെട്ടുകയായിരുന്നു. സംഭവത്തിൽ പൊലീസിന് കാരണം കാണിക്കൽ നോട്ടീസ്ല നൽകി. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ടാണ് വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നോട്ടീസ് നൽകിയത്.
Also Read-പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അമ്മയുടെ ഫോണിലേക്ക് അയച്ച യുവാവ് പീഡനശ്രമത്തിന് അറസ്റ്റിൽ
ദേഹപരിശോധന നടത്താതെ പോക്സോ കേസിലെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനാണ് കാരണം കാണിക്കൽ നോട്ടീസ്. ഭിന്നശേഷിക്കാരിയായ സഹപാഠിയെ വീട്ടില്‍ച്ചെന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് 15കാരനെതിരായ കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pocso, Pocso case, Thiruvananthapuram