നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Animal Cruelty| പൂച്ചക്കുഞ്ഞിനെ പതിനഞ്ചുകാരനും കൂട്ടുകാരും കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു

  Animal Cruelty| പൂച്ചക്കുഞ്ഞിനെ പതിനഞ്ചുകാരനും കൂട്ടുകാരും കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു

  പതിനഞ്ചുകാരന്റെ വീട്ടിൽ വളർത്തിയ പൂച്ചക്കുഞ്ഞാണ് കൂട്ടമാനഭംഗത്തിനിരയായത്. ഒരാഴ്ചയോളം പതിനഞ്ചുകാരനും സുഹൃത്തുക്കളും പൂച്ചക്കുഞ്ഞിനെ കൂട്ടമാനഭംഗം ചെയ്തു.

  kitten[Photo credits: Facebook @ JFK Animal Rescue And Shelter]

  kitten[Photo credits: Facebook @ JFK Animal Rescue And Shelter]

  • Share this:
   ലാഹോർ: ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായി പൂച്ചക്കുഞ്ഞ് ചത്തു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വീട്ടിൽ വളർത്തിയിരുന്ന പൂച്ച കുഞ്ഞിനെയാണ് പതിനഞ്ചുകാരനും സുഹൃത്തുക്കളും ചേർന്ന് ആഴ്ചകളോളം കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംഭവത്തെ കുറിച്ച് മൃഗസംരക്ഷണ സംഘടനയായ ജെഎഫ്കെ അനിമൽ റെസ്ക്യൂ ആൻഡ് ഷെൽട്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

   പതിനഞ്ചുകാരന്റെ വീട്ടിൽ വളർത്തിയ പൂച്ചക്കുഞ്ഞാണ് കൂട്ടമാനഭംഗത്തിനിരയായത്. ഒരാഴ്ചയോളം പതിനഞ്ചുകാരനും സുഹൃത്തുക്കളും പൂച്ചക്കുഞ്ഞിനെ കൂട്ടമാനഭംഗം ചെയ്തതായി സംഘടന പോസ്റ്റിൽ വ്യക്തമാക്കുന്നു.

   ഇതിനെ തുടർന്ന് പൂച്ചക്കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക് പറ്റിയതായും പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇരിക്കാനോ, കിടക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയാത്ത വിദം ദയനീയ അവസ്ഥയിലായിരുന്നു മിണ്ടാപ്രാണിയെന്നും പോസ്റ്റിൽ പറയുന്നു.
   TRENDING:COVID 19| കോവിഡിനോട് പോയി പണിനോക്കാൻ പറഞ്ഞു; 105കാരി അസ്മാ ബീവി കാണിച്ചുതരുന്നത് അതിജീവനത്തിന്റെ പാഠം
   [NEWS]
   1998 ൽ മോഷണം പോയ അപൂർവ ശിവവിഗ്രഹം; ഇന്ന് ബ്രിട്ടനിലെ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തും
   [NEWS]
   Gold Rate| കുതിപ്പ് തുടർന്ന് സ്വർണവില; പവന്‍ വില 40,000 രൂപയിലേക്ക് അടുക്കുന്നു
   [PHOTO]


   പൂച്ചക്കുട്ടിയുടെ അതിദയനീയ അവസ്ഥ ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ ഒരു പെൺകുട്ടിക്ക് ഇതിൽ സംശയം തോന്നിയിരുന്നു. ഈ പെൺകുട്ടിയാണ് സംഘടനയെ സംഭവം അറിയിച്ചത്. ഗുരുതരാവസ്ഥയിലായ പൂച്ചക്കട്ടിയെ തനിക്ക് നൽകാൻ പെൺകുട്ടി നിർബന്ധിച്ചതോടെ പതിനഞ്ചുകാരനും സംഘവും നൽകുകയായിരുന്നു.

   പൂച്ചക്കുട്ടിയെ മൃഗഡോക്ടറെ അടുത്ത് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ രക്ഷിക്കാനായില്ല. പാകിസ്ഥാനിൽ മൃഗങ്ങൾക്കുനേരെയുള്ള ലൈംഗികാതിക്രമം വർധിച്ചു വരുന്നതായി ജെഎഫ്കെ ആരോപിച്ചു. പാകിസ്ഥാനിൽ പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നീതി ലഭിക്കാതിരിക്കുമ്പോൾ ഇത്തിരിപ്പോന്ന പൂച്ചക്കുഞ്ഞിന് ആര് നീതി നൽകുമെന്നും സംഘടന ചോദിക്കുന്നു.
   Published by:Gowthamy GG
   First published: