വടുതല സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമാകും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കുക.
വീട്ടുകാര്‍ അറിയാതെയാണ് കുട്ടി അര്‍ധരാത്രി കാറെടുത്ത് റോഡിലിറങ്ങിയത്. ആല്‍ത്തറ സെന്ററിലെ ഷാലിമാര്‍, നാസ് ജ്വല്ലറികള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇരുസ്ഥാപനങ്ങളുടെയും മുന്‍വശത്തെ ഭിത്തി, ഷട്ടര്‍, ചില്ലുവാതിലുകള്‍ എന്നിവ അപകടത്തില്‍ തകര്‍ന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്തുതന്നെ പോലീസ് എത്തി തകര്‍ന്ന വാഹനം നീക്കംചെയ്തു.
ഷട്ടര്‍ പൊളിഞ്ഞുകിടന്നിട്ടും ജ്വല്ലറി ഉടമകളെ വിവരം അറിയിച്ചില്ലെന്ന് ആരോപിച്ച് മര്‍ച്ചന്റ്സ് അസോസിയേഷന് നേതാക്കളും പോലീസുമായി തര്‍ക്കമുണ്ടായി. രാവിലെ പരിസരത്ത് എത്തിയ ഹോട്ടല്‍ജീവനക്കാരാണ് സംഭവം കടയുടമകളെ അറിയിച്ചത്.
അപകടം നടന്ന വിവരം അറിയിക്കാതിരിക്കുകയും മിനിറ്റുകള്‍ക്കകം ക്രെയിന്‍ എത്തിച്ച് വാഹനം നീക്കുകയും അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയും ചെയ്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. സംഭവത്തില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പരാതി നല്കി. ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് വാഹനം വേഗത്തില്‍ നീക്കംചെയ്തതെന്നും പുലര്‍ച്ചെ ആയതിനാലാണ് ഉടമകളെ അറിയിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.