കണ്ണൂര്‍ ആയിക്കരയില്‍ പതിനഞ്ചുകാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് കഞ്ചാവ് ബീഡി നല്കി പീഡിപ്പിച്ചു. കേസില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷെരീഫ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസിയായ റഷാദ് വഴിയാണ് കുട്ടി കഞ്ചാവ് വില്‍പ്പനക്കാരുടെ വലയില്പ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ അയല്‍വാസിയായ റഷാദ് വാങ്ങിയിരുന്നു. ആയിക്കരയിലുള്ള മറ്റൊരാള്‍ക്ക് നമ്പര്‍ കൈമാറിയാണ് ഇയാള്‍ കുട്ടിയെ കെണിയില്‍പ്പെടുത്തുന്നത്. ഇരുവരും കഞ്ചാവ് വില്പന സംഘത്തിലെ പ്രധാന കണ്ണികളാണ്.
കഞ്ചാവ് ബീഡി നല്കി കുട്ടിയെ ആയിക്കരയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഇവര്‍ കൊണ്ടു പോയിരുന്നു. ഇത് പതിവായതോടെ കുട്ടി വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്മാരും പോലീസും ചേര്‍ന്ന് കുട്ടിയെ ഉപയോഗിച്ച് തന്നെ പ്രതിയെ പിടികൂടി. കുട്ടിയെ കൊണ്ട് തന്നെ സംഘത്തിലെ ആളുകളെ ഫോണിലൂടെ വിളിച്ചുവരുത്തിയ ശേഷം ഇയാള്‍ മുറിയുടെ അകത്ത് കയറിയതോടെ പോലീസ് വാതില്‍ പൊളിച്ച് പിടികൂടുകയായിരുന്നു. പ്രതിയുടെ കൂട്ടാളി റഷാദിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.