• HOME
  • »
  • NEWS
  • »
  • crime
  • »
  • തമിഴ്നാട്ടിൽ അബോർഷൻ ഗുളിക കഴിച്ച് 15 കാരി മരിച്ചു; കാമുകൻ അറസ്റ്റിൽ

തമിഴ്നാട്ടിൽ അബോർഷൻ ഗുളിക കഴിച്ച് 15 കാരി മരിച്ചു; കാമുകൻ അറസ്റ്റിൽ

പെൺകുട്ടിയെ ദിവസവും സ്കൂളിൽ കൊണ്ടുപോയിരുന്നത് യുവാവായിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഗർഭിണിയായ പതിനഞ്ചുകാരി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുള്ള ചെങ്കം എന്ന സ്ഥലത്താണ് സംഭവം. ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രം നടത്താനായാണ് ഗുളിക കഴിച്ചത്.

    മുരുഗൻ(27) ആണ് പോലീസ് പിടിയിലായത്. പെൺകുട്ടിയെ ദിവസവും സ്കൂളിൽ കൊണ്ടുപോയിരുന്നത് യുവാവായിരുന്നു. ഇതിനിടയിൽ ഇരുവരും അടുപ്പത്തിലായി. തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെ മുരുഗൻ സുഹൃത്തിന്റെ സഹായത്താൽ ഗർഭഛിദ്ര ഗുളിക സംഘടിപ്പിക്കുകയായിരുന്നു. പ്രഭു(27) എന്നയാളാണ് മുരുഗന് ഗുളിക എത്തിച്ചു നൽകിയത്.

    ഗുളികയുമായി എത്തിയ മുരുഗൻ പതിവ് പോലെ പെൺകുട്ടിയെ സ്കൂളിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി. വഴിയിൽ വെച്ച് പെൺകുട്ടി ഗുളിക കഴിച്ചു. എന്നാൽ സ്കൂളിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി അബോധാവസ്ഥയിലായി.

    Also Read-അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന സംഭവം; കാരണം തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം

    തുടർന്ന് മുരുഗൻ തന്നെയാണ് പെൺകുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പെൺകുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർന്ന് തുരുവണ്ണാമലൈ സർക്കാർ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.

    പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് മുരുഗനെ അറസ്റ്റ് ചെയ്തത്. മുരുഗനൊപ്പം സുഹൃത്ത് പ്രഭുവിനേയും കസ്റ്റഡിയിൽ എടുത്തു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡന നിരോധന നിയമമായ പോക്സോ പ്രകാരമാണ് മുരുഗനെതിരെ കേസെടുത്തിരിക്കുന്നത്.

    Also Read-മൂന്നുദിവസത്തെ കൈക്കൂലി പണം 50,700 രൂപ; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പൊക്കി

    ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകിയത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

    അച്ഛനൊപ്പം യാത്രചെയ്ത പെണ്‍കുട്ടിയ്ക്ക് നേരെ ട്രെയിനില്‍ അതിക്രമം

    അച്ഛനൊപ്പം തീവണ്ടിയില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയ കേസില്‍ രണ്ടുപ്രതികള്‍ പിടിയില്‍. ചാലക്കുടി സ്വദേശികളായ ജോയ്, സിജോ എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് വ്യാഴാഴ്ച പിടികൂടിയത്. ഇവര്‍ കേസിലെ ഒന്നും മൂന്നൂം പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ആകെ അഞ്ചുപ്രതികളാണുള്ളത്. മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

    ശനിയാഴ്ച രാത്രി എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്ത 16കാരിക്കാണ് ദുരനുഭവം ഉണ്ടായത്. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയും പിതാവും മൊഴി നല്‍കിയിരുന്നത്.ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. രാത്രിയായതിനാല്‍ ട്രെയിന്‍ യാത്രക്കാരും കുറവായിരുന്നു. ഉണ്ടായിരുന്ന മറ്റുള്ളവരാരും വിഷയത്തില്‍ ഇടപെട്ടതുമില്ല.  ഉപദ്രവത്തിനെതിരേ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം മര്‍ദ്ദിക്കുകയും ചെയ്തു
    Published by:Naseeba TC
    First published: