ഇടുക്കി: പൂപ്പാറയില്‍ തേയിലത്തോട്ടത്തില്‍ ആക്രമിക്കപ്പെട്ട ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പൊലീസ് മേധാവി ആര് കറുപ്പസ്വാമി അറിയിച്ചു. പെണ്‍കുട്ടിയുടെ ആണ് സുഹൃത്ത് ഉള്‍പ്പെടെയാണ് കസ്റ്റഡിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ് എസ്പി പറഞ്ഞു.
സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രദേശവാസികളായ നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ചത്. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഇവര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ആണ് സുഹൃത്ത് മദ്യപിച്ചിരുന്നു.
സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ചശേഷം പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്ത് ബഹളംവച്ച് ആളെക്കൂട്ടി തിരികെച്ചെന്നപ്പോഴേക്കും നാലുപേരും പെണ്‍കുട്ടിയെ തേയിലക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഏലത്തോട്ടത്തില്‍ ജോലിക്കായി ബംഗാളില്‍നിന്ന് മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെണ്‍കുട്ടി. ഇതേ തോട്ടത്തില്‍ പണിക്കെത്തുന്ന യുവാവിനൊപ്പമാണ് പൂപ്പാറയിലെത്തിയത്. പിടിയലായവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി പരിശോധന നടത്തും.
Arrest | മകന്റെ അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പൂജ ചെയ്യാനെത്തി യുവതിയെ പീഡിപ്പിച്ചു; ആള്‍ദൈവം പിടിയില്‍
പൂനെ: ഭിന്നശേഷിക്കാരനായ മകന്റെ അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പൂജ ചെയ്യാനെത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഹഡാസ്പര്‍ സ്വദേശിയായ ധനഞ്ജയ് ഗൊഹാഡി(60)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്ന് പോലീസ് പറയുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ദുര്‍ശക്തികളെ മന്ത്രം ചെയ്ത് അകറ്റാമെന്ന് പറഞ്ഞ് ഏപ്രിലില്‍ ഇയാള്‍ വീട്ടില്‍ വന്നെന്നും യുവതിയുടെ ശരീരത്തിലെ ദുഷ്ട ശക്തികളെ ഒഴിപ്പിക്കുന്നതിനാണെന്ന് വിശ്വസിപ്പിച്ച് മുറിയില്‍ കയറ്റിയ ശേഷം ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
ഭര്‍ത്താവിനെയും സഹോദരനെയും റോഡപകടത്തിലൂടെ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയ ഇയാള്‍ രണ്ടാമത്തെ കുട്ടിയും വൈകല്യമുള്ളതായി ജനിക്കുമെന്നും പറഞ്ഞു ഭയപ്പെടുത്തി. പിന്നീട് മേയ് 27 സഹോദരനുമൊത്ത് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. മകന്റെ ശാരീരിക വൈകല്യം മാറ്റാന്‍ ഇയാള്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്നും യുവതി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.