• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ കൂട്ട ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

Arrest | ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ കൂട്ട ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

സുഹൃത്തിനൊപ്പം സ്ഥലം കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഇടുക്കി: ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് (Sexual Harassment) ഇരയായതായി പരാതി. 15 വയസുകാരിയായ പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്. ഇന്നലെ വൈകീട്ട് ഇടുക്കി പൂപ്പാറയിലാണ് സംഭവം.

    സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഇവർ പെൺകുട്ടിയെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച സംഘം പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു.

    സംഭവത്തിൽ കേസ്‌ എടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് വിവരം.

    വനിതാ വാച്ചറെ സ്റ്റോറില്‍ പീഡിപ്പിക്കാന്‍ ശ്രമം; ഗവിയിലെ ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരെ കേസ്

    പീരുമേട്: ഗവി(Gavi) ഫോറസ്റ്റ് സ്‌റ്റേഷനില്‍ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍(Rape) ശ്രമിച്ച ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരെ കേസെടുത്ത് പൊലീസ്(Police). ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജ് മാത്യുവിനെതിരെയാണ് കേസെടുത്തത്. ആരോപണവിധേയനായ ഓഫീസറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

    സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് മേധാവിയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഗവി ഫോറസ്റ്റ് സ്റ്റേഷനില താത്ക്കാലി വനിതാ വാച്ചറെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വനിതാ വാച്ചര്‍ സഹപ്രവര്‍ത്തകനായ വാച്ചര്‍ക്കൊപ്പം ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ആവശ്യമായി സാധനം എടുത്ത് നല്‍കാമെന്ന് പറഞ്ഞ് ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇവരെ സ്റ്റോര്‍ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

    Also read- Arrest | കാറിൽ കഞ്ചാവ് കടത്ത്; ഡോക്ടർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

    യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന വാച്ചര്‍ ഓടിയെത്തി. ഇയാളെ തള്ളിമാറ്റിയ ശേഷം വീണ്ടും കടന്നുപിടിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ക്ക് യുവതി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പെരിയാര്‍ റേഞ്ച് ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി ഡപ്യൂട്ടി ഓഫീസര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു.
    Published by:Naveen
    First published: