• HOME
  • »
  • NEWS
  • »
  • crime
  • »
  • 'നല്ല സുഖം കിട്ടും, പറന്ന് നടക്കാം'; കഞ്ചാവ് നിർബന്ധിപ്പിച്ച് വലിപ്പിച്ചു; 15-കാരൻ കുഴഞ്ഞുവീണു; യുവാവ് അറസ്റ്റിൽ

'നല്ല സുഖം കിട്ടും, പറന്ന് നടക്കാം'; കഞ്ചാവ് നിർബന്ധിപ്പിച്ച് വലിപ്പിച്ചു; 15-കാരൻ കുഴഞ്ഞുവീണു; യുവാവ് അറസ്റ്റിൽ

പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്തി കേസ് എടുത്താണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ വിജേഷ്‌

അറസ്റ്റിലായ വിജേഷ്‌

  • Share this:
    തൃശൂര്‍: നിർബന്ധിപ്പിച്ച് കഞ്ചാവ് (ganja) വലിപ്പിച്ച് 15 വയസ്സുകാരൻ കുഴഞ്ഞുവീണ സംഭവത്തില്‍ കുട്ടിക്ക് കഞ്ചാവ് നൽകിയ യുവാവ് അറസ്റ്റിൽ (Arrest). പണക്കാരന്‍ വീട്ടില്‍ വിജേഷിനെ (19) പോലീസ് അറസ്റ്റ് ചെയ്തത്.

    പ്രായപൂര്‍ത്തിയാകാത്ത തന്റെ മകനെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ തൃശൂർ വെസ്റ്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്തി കേസ് എടുത്താണ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് എസ്‌ഐ കെ സി.ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

    കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്കായിരുന്നു സംഭവം. കഞ്ചാവ് ഇല പൊടിച്ച് ബീഡിയില്‍ നിറച്ച് കത്തിച്ചു വലിച്ചാൽ നല്ല സുഖമാണെന്നും പറന്നു നടക്കാമെന്നും പറഞ്ഞ് പ്രതി 15 വയസുകാരനെ നിര്‍ബന്ധിച്ച് കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായും കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നുണ്ട്.സംഭവ സ്ഥലത്ത് നിന്ന് തന്നെയായിരുന്നു പ്രതിയെ പിടികൂടിയത്.

    Also read- Sand boa siezed | പാലക്കാട് ട്രെയ്‌നിനുള്ളിൽ നിന്നും ഇരുതലമൂരിയെ പിടികൂടി; വില കോടികൾ

    Arrest | പാലക്കാട് ഇരുനൂറ് കിലോ കഞ്ചാവ് പിടികൂടി; നാല് പേർ അറസ്റ്റിൽ

    പാലക്കാട് : വടക്കാഞ്ചേരി ആമക്കുളത്ത് വന്‍ കഞ്ചാവ്  (cannabis) വേട്ട.ഇരുനൂറ് കിലോ കഞ്ചാവാണ് എക്‌സൈസ്( excise department) പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.   തൃശൂര്‍ നെടുപുഴ സ്വദേശി അമര്‍ജിത്ത് (28), തൃശൂര്‍  വടൂക്കര  ഷെറിന്‍ (34), എലപ്പുള്ളി പാറ ശിവകുമാര്‍ (45), പട്ടാമ്പി കൂടല്ലൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്.

    Also read- Sexual Harassment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് 'ഐ ലവ് യു' പറഞ്ഞത് സ്നേഹപ്രകടനം; POCSO കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടു

    അതേ സമയം കൊച്ചിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി. ആലുവ എടത്തല സ്വദേശി ഹരികുമാറാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും യുവതിയുടെ സ്വകാര്യചിത്രങ്ങൾ ഡോക്ടർ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയ ഹരികുമാർ, സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ആലുവ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Naveen
    First published: