• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Assault |വിവാഹ വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം കഠിന തടവ്

Sexual Assault |വിവാഹ വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം കഠിന തടവ്

2014 ജൂണ്‍ 28 നാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതിയാ മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പാലക്കാട്:വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച (Rape case) കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ്(പോക്‌സോ) കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമ പ്രകാരമാണ്  മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ (33) കോടതി ശിക്ഷിച്ചത്.

    2014 ജൂണ്‍ 28 നാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതിയാ മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിയില്‍ പറയുന്നതിനാല്‍ 10 വര്‍ഷം കഠിന തടവ് അനുഭവിച്ച ശേഷം പ്രതിക്ക് പുറത്തിറങ്ങാന്‍ സാധിക്കും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുബ്രഹ്മണ്യനാണ് കേസ് വാദിച്ചത്.

    Arrest | യുവദമ്പതികളെ ആക്രമിച്ച സംഭവം; പൊലീസിന് നേർക്ക് വളർത്തുനായകളെ അഴിച്ചുവിട്ട് പ്രതി രക്ഷപെട്ടു

    യുവദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് (Kerala police) സംഘത്തിനുനേരെ വളർത്തുനായകളെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപെട്ടു. കൊച്ചി (Kochi) തമ്മനം എകെജി കോളനിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. എ.​കെ.​ജി കോ​ള​നി നി​വാ​സി​യാ​യ വി​ശാ​ലാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതിയെ രക്ഷപെടാൻ സഹായിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു (Arrest). അ​രൂ​ര്‍ ചി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ അ​ജീ​ഷ് (37), എ.​കെ.​ജി കോ​ള​നി നി​വാ​സി​ക​ളാ​യ ചൈ​ത്ര​ത്തി​ല്‍ വീ​ട്ടി​ല്‍ വൈ​ശാ​ഖ് (21), മ​നീ​ഷ് (29), ച​ന്ദ​ന​പ്പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ യേ​ശു​ദാ​സ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​യക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​രി​​ക്കേ​റ്റു.

    Also Read- Murder | മൊബൈൽ ഫോൺ മോഷണം ചെറുത്ത യുവാവിനെ തലയറുത്ത് കൊന്നു; ഗുണ്ടാസംഘം കടന്നത് അറുത്തെടുത്ത തലയുമായി



    ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​മ്മ​നം സ്വ​ദേ​ശി​യാ​യ അ​ല്‍ത്താ​ഫും ഭാ​ര്യ​യും ക​ട​യിൽ സാധനം വാങ്ങാനായി വരുമ്പോൾ വി​ശാ​ല്‍ ഇ​വ​രെ ത​ട​ഞ്ഞു നി​ര്‍ത്തി ആ​ക്ര​മി​ക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടുകയും പിന്നീട് പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെ പൊലീസ് സംഘം എകെജി നഗറിലെത്തി. പൊലീസിനെ കണ്ട പ്രതി, വീട്ടിലുണ്ടായിരുന്ന മൂ​ന്ന് റോ​ട്ട്‌ വീ​ല​റു​ക​ളെ​യും ര​ണ്ട് ഡോ​ബ​ര്‍മാ​നെ​യും അ​ഴി​ച്ചു​വി​ട്ട​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
    Published by:Jayashankar Av
    First published: