ആറുവയസുകാരിയെ പീഡിപ്പിച്ചു: പതിനഞ്ചുകാരൻ കസ്റ്റഡിയിൽ

കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

News18 Malayalam | news18
Updated: October 23, 2019, 3:10 PM IST
ആറുവയസുകാരിയെ പീഡിപ്പിച്ചു: പതിനഞ്ചുകാരൻ കസ്റ്റഡിയിൽ
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: October 23, 2019, 3:10 PM IST
  • Share this:
താനെ: ആറു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പതിനഞ്ചുകാരന്‍ കസ്റ്റഡിയിൽ. താനെയിലെ കല്യാണിലാണ് സംഭവം. പ്രതിയുടെ സഹോദരി വീട്ടിൽ കുട്ടികൾക്ക് ട്യൂഷനെടുക്കുന്നുണ്ട്. ഇവിടെ പഠിക്കാനെത്തിയ കുട്ടിയാണ് പീഡനത്തിനിരയായിരിക്കുന്നത്.

Also Read-തന്നെക്കാള്‍ സുന്ദരി: മോഡലായ സഹോദരിയെ അസൂയ മൂത്ത് ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് 13 വർഷം തടവ്

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കുട്ടി ട്യൂഷനായെത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.. ഈ അവസരം മുതലെടുത്ത പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പിന്നാലെ തന്നെ പതിന‍ഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ഇവിടെ നിന്ന് റിമാൻഡ് ഹോമിലേക്ക് അയക്കുകയുമായിരുന്നു. 

 

 
First published: October 23, 2019, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading