നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ജയിൽ വാർഡൻമാരുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം 16 തടവുകാർ രക്ഷപെട്ടു

  ജയിൽ വാർഡൻമാരുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം 16 തടവുകാർ രക്ഷപെട്ടു

  സംഭവം അറിഞ്ഞ് ജയിൽ വളപ്പിനുള്ളിൽ എത്തിയപ്പോൾ മുളകുപൊടിയും പച്ചക്കറിയും നിലത്ത് ചിതറിക്കിടക്കുന്നതും ജയിൽ ഉദ്യോഗസ്ഥർ വേദന കൊണ്ട് കരയുന്നതുമാണ് കണ്ടതെന്ന് കളക്ടർ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ജോധ്പുർ: ജയിൽ വാർഡൻമാരുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം 16 തടവുകാർ രക്ഷപെട്ടു. രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ഫലോഡി സബ്ജയിലിലാണ് സംഭവം നടന്നത്. ഫലോഡി ഡെപ്യൂട്ടി കലക്ടര്‍ യശ്പാല്‍ അഹൂജയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

   സംഭവം അറിഞ്ഞ് ജയിൽ വളപ്പിനുള്ളിൽ എത്തിയപ്പോൾ മുളകുപൊടിയും പച്ചക്കറിയും നിലത്ത് ചിതറിക്കിടക്കുന്നതും ജയിൽ ഉദ്യോഗസ്ഥർ വേദന കൊണ്ട് കരയുന്നതുമാണ് കണ്ടതെന്ന് കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

   16 തടവുകാർ രക്ഷപെട്ട വിവരം ജയിൽ അധികൃതർ ഉടൻ തന്നെ ജില്ലാ കളക്ടറെയും സമീപത്തെ സ്റ്റേഷൻ ഹൌസ് ഓഫീസറെയും അറിയിക്കുകയായിരുന്നു. ജയിലിൽ നിന്ന് രക്ഷപെട്ട 16 തടവുകാരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

   അതേസമയം സുരക്ഷാ ജീവനക്കാരുടെ അനാസ്ഥയാണ് തടവുകാർ രക്ഷപെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ജയിലിലെ അടുക്കളയിൽ ജോലി ചെയ്തിരുന്ന തടവുകാരാണ് മുളകുപൊടി വിതറിയ ശേഷം ഓടി രക്ഷപെട്ടത്.

   സംഭവം എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോയിന്‍റുകളിലും അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ജോധ്പുരിലും സമീപ പ്രദേശങ്ങളിലും വാഹന പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ബസുകളും മറ്റ് വാഹനങ്ങളും പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് സബ്കലക്ടര്‍ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

   കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തിൽ പ്രവാസിയായ മദ്ധ്യവയസ്ക്കനെ വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്ന ശേഷം ബന്ധു വീടിന് സമീപം കുഴിച്ചിട്ടു. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓയൂർ കരിങ്ങന്നൂർ ആറ്റൂർകോണത്താണ് സംഭവം. ആറ്റൂര്‍കോണം പള്ളിവടക്കതില്‍ ഹാഷിം(56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റൂര്‍കോണം സ്വദേശിയായ ഷറഫുദ്ദീന്‍, നിസാം എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

   Also Read- അബദ്ധത്തിൽ വെടിയേറ്റ് സുഹൃത്ത് കൊല്ലപ്പെട്ടു; കുറ്റബോധം താങ്ങാനാകാതെ മൂന്ന് യുവാക്കൾ വിഷം കഴിച്ചു മരിച്ചു

   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഹാഷിമിനെ കാണാനില്ലെന്ന് കാട്ടി ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ബന്ധുക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. മാർച്ച് 31ന് രാത്രി മുതൽ ഹാഷിമിനെ കാണാനില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീനും നിസാമും പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ചാരായം നൽകാമെന്ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയും മദ്യം നൽകിയ ശേഷം കൊടുവാളിന് ഷറഫുദ്ദീൻ ഹാഷിമിനെ കൊലപ്പെടുത്തുകയുമായിരുന്നു. അതിനു ശേഷം മൃതദേഹം മറവു ചെയ്യാനാണ് സുഹൃത്തായ നിസാമിന്‍റെ സഹായം ഷറഫുദ്ദീൻ തേടിയത്.

   ഇതുപ്രകാരമാണ് മാർച്ച് 31ന് വാറ്റു ചാരായം നൽകാമെന്ന് പറഞ്ഞു ഹാഷിമിനെ ഷറഫുദ്ദീൻ വിളിച്ചു വരുത്തുന്നത്. ഷറഫുദ്ദീന്‍റെ വീട്ടിൽ ചാരായം വാറ്റുന്നത് പതിവായിരുന്നു. അമിതമായി മദ്യപിച്ച് അർദ്ധോധാവസ്ഥയിലായതോടെ ഹാഷിമിനോട് അവിടെ കിടക്കാമെന്നും വീട്ടിലേക്കു രാവിലെ പോകാമെന്നും ഷറഫുദ്ദീൻ ആവശ്യപ്പെടുകയായിരുന്നു. ഉറക്കത്തിനിടെയാണ് കൊടുവാൾ കൊണ്ട് ഷറഫുദ്ദീൻ ഹാഷിമിനെ വെട്ടിക്കൊന്നത്. മരണം ഉറപ്പാക്കിയ ശേഷം നിസാമിനെ വിളിച്ചു വരുത്തിയ ശേഷം സമീപത്തുള്ള ബന്ധു വീടിന്‍റെ പിൻവശത്ത് വലിയ കുഴിയെടുത്ത് മൃതദേഹം അതിൽ ഇട്ടു മൂടുകയായിരുന്നു.

   സംഭവം മറ്റാരും അറിയില്ലെന്ന മട്ടിൽ മുന്നോട്ടു പോകുന്നതിനിടെയാണ് ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഹാഷിമിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് നായ മണംപിടിച്ച് ഷറഫുദ്ദീന്‍റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഷറഫുദ്ദീൻ കൊലപാതക കുറ്റം സമ്മതിച്ചത്. തുടർന്ന് മൃതദേഹം മറവു ചെയ്ത സ്ഥലവും ഷറഫുദ്ദീൻ കാണിച്ചു കൊടുത്തു. സഹായിയായ നിസാമിനെയും പൊലീസ് അറസ്റ്റു ചെയ്തു.
   Published by:Anuraj GR
   First published:
   )}