• HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടു വര്‍ഷം നീണ്ട പക തീർക്കാൻ 16 കാരൻ 58 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

രണ്ടു വര്‍ഷം നീണ്ട പക തീർക്കാൻ 16 കാരൻ 58 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റി പരിക്കേൽപ്പിക്കുകയും അരിവാൾ കൊണ്ട് കഴുത്തിലും നെഞ്ചിലും കൈകളിലും പരിക്കേൽപ്പിച്ചിരുന്നു

  • Share this:

    മധ്യപ്രദേശിൽ 58കാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 16 കാരൻ അറസ്റ്റിൽ. റേവാ ജില്ലയിലെ കൈലാശ്പൂരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടമ്മയെ പ്രതി അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

    കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ  സ്ഥിരമായി ടിവി കാണാൻ വന്നിരുന്നയാളാണ് ഇയാള്‍. രണ്ട് വർഷം മുമ്പ് ഇവരുടെ വീട്ടിൽ നിന്ന് ഫോൺ കാണാതാവുകയും ഇത് മോഷ്ടിച്ചത് പ്രതിയാണെന്നും വീട്ടുകാർ ആരോപിച്ചിരുന്നു. നാട്ടുകാരടക്കം സംഭവമറിഞ്ഞതോടെ 16 കാരന് സ്ത്രീയോടും കുടുംബത്തോടും പകതോന്നിയിരുന്നു. ഇവരോട് പ്രതികാരം ചെയ്യാൻ അവസരം നോക്കിയിരിക്കവെ ഒരു ദിവസം ഭർത്താവും മകനും വീടിനു പുറത്തുപോയെന്ന് മനസ്സിലാക്കിയ 16 കാരൻ അതിക്രമിച്ച് വീട്ടിൽ കയറുകയും മൽപിടുത്തത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തുകയുമായിരുന്നു.

    Also Read-ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മർദിച്ച യുവതി അറസ്റ്റില്‍

    സ്ത്രീ ബഹളം വെച്ചപ്പോൾ വായിൽ പ്ലാസ്റ്റിക് കവറും തുണിയും തിരുകി മർദ്ദിച്ചു. പ്ലാസ്റ്റിക് കവർ കൊണ്ട് മുഖം മൂടുകയും കയറും ഇലക്‌ട്രിക് വയറുകളും ഉപയോഗിച്ച് വരിഞ്ഞ് മുറുക്കിക്കെട്ടിയ ശേഷം വലിച്ചിഴച്ച് കെട്ടിടത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഒരു വാതിലിൽ സ്ത്രീയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു.

    Also Read-‘അവിഹിത ബന്ധം ഭര്‍ത്താവറിഞ്ഞു’; മലപ്പുറത്ത് ബിഹാർ സ്വദേശിയെ കൊലപ്പെടുത്തിയത് ഭാര്യ

    ശ്വാസംമുട്ടി അവശയായ വീട്ടമ്മയെ പതിനാറുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റി പരിക്കേൽപ്പിക്കുകയും അരിവാൾ കൊണ്ട് കഴുത്തിലും നെഞ്ചിലും കൈകളിലും പരിക്കേൽപ്പിച്ചിരുന്നു. വീട്ടമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം ഇവരുടെ വീട്ടിൽ നിന്ന് 1000 രൂപയും സ്വർണാഭരണങ്ങളും കവർന്നാണ് പ്രതി രക്ഷപ്പെട്ടത്.

    സ്ത്രീയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നിയതോടെ അയൽവാസിയായ 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത 16 കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

    Published by:Arun krishna
    First published: