അഹമ്മദാബാദ്: മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 16കാരന് അനിയനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് സംഭവം. കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ അനിയനെ കിണറ്റില്‍ തള്ളിയതായി പൊലീസ് പറയുന്നു.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനാണ് 16കാരന്റെ കുടുംബത്തിന്റെ സ്വദേശം. കൃഷിപ്പണിക്കായാണ് കുടുംബം ഗുജറാത്തില്‍ എത്തിയതെന്നും പൊലീസ് പറയുന്നു.
മെയ് 23നാണ് കേസിനാസ്പദമായ സംഭവം. ഊഴം അനുസരിച്ച് മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സഹോദരങ്ങള്‍. എന്നാല്‍ തന്റെ ഊഴമായിട്ടും 11 വയസ്സുള്ള ഇളയ സഹോദരന് മൊബൈല്‍ നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണമായത്.
മൊബൈല്‍ ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ 16കാരന് അനിയന്റെ തലയില്‍ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ 11കാരനെ കല്ലുകെട്ടി തൊട്ടടുത്തുള്ള കിണറ്റില്‍ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം മാതാപിതാക്കളെ അറിയിക്കാതെ, ബസില്‍ കയറി 16കാരന് സ്വദേശമായ രാജസ്ഥാനിലേക്ക് പോയി. നേരം വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ മൂത്തമകന് രാജസ്ഥാനിലാണ് എന്ന് തിരിച്ചറിഞ്ഞു. 16കാരനെ ഗുജറാത്തില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ഉടന്‍ തന്നെ കുടുംബം വിവരം അറിയിച്ചതായി പൊലീസ് പറയുന്നു.
Murder | യുവതിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി റെയില്‍വേ പാളത്തില്‍ തള്ളി; പ്രതി പിടിയില്‍
മുംബൈ: യുവതിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി റെയില്‍വേ പാളത്തില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ അറസ്റ്റുചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
മാഹിമില്‍ റെയില്‍വേ പാളത്തിനരികില്‍നിന്നാണ് ചാക്കിനുള്ളിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാളം പരിശോധിക്കുന്ന റെയില്‍വേജീവനക്കാരാണ് ചാക്കുകെട്ട് കണ്ട് റെയില്‍വേ പോലീസിനെ വിവരമറിയിച്ചത്.
മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റിരുന്നു. സരികയില്‍നിന്ന് 3000 രൂപ വികാസ് കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയത്. കാണാതായവരെക്കുറിച്ചുള്ള പരാതിയില്‍നിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സരികയെ രണ്ടു ദിവസമായികാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. നിരീക്ഷണക്യാമറയില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
ശൗചാലയത്തില്‍ വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോറിക്ഷയില്‍ ഗോരേഗാവ് സ്റ്റേഷനില്‍ കൊണ്ടുവന്നു. അവിടെനിന്ന് മൃതദേഹം ലോക്കല്‍ ട്രെയിനില്‍ കയറ്റി മാഹിമില്‍ തള്ളുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. സന്തോഷ്നഗറില്‍ വീട്ടുജോലിക്കാരാണ് ഇരുവരും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.