നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • SHOCKING:പത്തനംതിട്ടയിൽ പതിനാറുകാരനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു

  SHOCKING:പത്തനംതിട്ടയിൽ പതിനാറുകാരനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു

  Murder at Pathanamthitta | സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ടയിൽ പതിനാറുകാരനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു. കൊടുമണിൽ ആണ് സംഭവം. അങ്ങാടിക്കൽ സ്വദേശിയായ കൈപ്പട്ടൂർ ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

   കൈപ്പട്ടൂർ സ്കൂളിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്തു വെച്ചാണ് കൊലപാതകം നടന്നത്. കല്ലെറിഞ്ഞുവീഴ്ത്തിയ ശേഷം കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. വാക്കുതർക്കമാകാം കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മറവു ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ നാട്ടുകാർ പിടികൂടിയത്. ഉടൻ കൊടുമൺ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

   BEST PERFORMING STORIES:'അണ്ണാ പേടിപ്പിച്ചു കളഞ്ഞല്ലോ...'; കിം ജോങ് ഉന്നിന്റെ പേരിലെ ഫേസ്ബുക് അക്കൗണ്ടിൽ മലയാളികളുടെ 'ക്ഷേമാന്വേഷണം' [PHOTOS]തബ്‌ലീഗ് സമ്മേളത്തിന് പോയവരെ കുറിച്ചുള്ള വിവരങ്ങൾ കേരളം പുറത്തുവിടണം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ [NEWS]COVID 19| കണ്ണൂരിൽ ലോക്ക്ഡൗൺ കർശനമാക്കും; ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി [NEWS]

   മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾ രണ്ടുപേരും പ്രായപൂർത്തിയാവാത്തവരാണ്. സംഭവത്തിൽ ലഹരി ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
   First published:
   )}