• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പാലക്കാട് പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

Arrest | പാലക്കാട് പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ

  • Last Updated :
  • Share this:
പാലക്കാട്: മണ്ണാര്‍ക്കാട് പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സഹോദരന്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പതിനാറ് വയസ്സുകാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ആക്രി പെറുക്കാന്‍ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് പെണ്‍കുട്ടി ആദ്യം നല്‍കിയത്. തുടക്കത്തില്‍ തന്നെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് സഹോദരനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Also Read-ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചു; യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരേ കേസ്

Dowry | വിവാഹ നിശ്ചയത്തിന് ശേഷം സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; യുവതി ആത്മഹത്യ ചെയ്തു, പ്രതിശ്രുത വരന്‍ അറസ്റ്റില്‍

കൊല്ലം ഓടനാവട്ടം മുട്ടടയില്‍ വിവാഹം നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിനെ തുടര്‍ന്ന് 2 മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പൂയപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.

ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം കോളനിയിലെ സന്ധ്യാഭവനിൽ  സന്ധ്യ എന്ന 22കാരി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 27 ന് വീട്ടിനുള്ളിലെ കിടപ്പു മുറിയിലാണ് സന്ധ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യയുമായി പ്രണയത്തിലായിരുന്ന അനീഷാണ് വേഗം വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്.

Also Read-Arrest | ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല; ബോംബെന്ന് മറുപടി നല്‍കിയ യാത്രക്കാരന്‍ അറസ്റ്റില്‍

ആറു മാസത്തിന് ശേഷം വിവാഹം നടത്താൻ പിന്നീട് ഇരുവീട്ടുകാരും നിശ്ചയിച്ചു.  സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്ന അനീഷ് നിശ്ചയത്തിന് ശേഷം നിലപാട് മാറ്റി. സ്ത്രീധനവും ബൈക്കും വേണമെന്നാവശ്യപ്പെട്ട് നിരന്തരം സന്ധ്യയുമായി അനീഷ് വഴക്കിടാന്‍ തുടങ്ങി.  സന്ധ്യ മരിക്കുന്നതിന് മുന്‍പും ഇരുവരും തമ്മില്‍ ഫോണിലൂടെ തര്‍ക്കമുണ്ടായതായി കണ്ടെത്തിയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാക്കുറിപ്പും , മൊബൈൽ ഫോണും തെളിവായി. സന്ധ്യ തൂങ്ങി മരിച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോൺ ചെയ്തതായി പോലീസ് കണ്ടെത്തി. ഒളിവില്‍പോയ അനീഷ് പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by:Jayesh Krishnan
First published: