ഉത്തർപ്രദേശ്: പതിനാറു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. എന്നാൽ, തട്ടിക്കൊണ്ടു പോയ യുവതിയെ ഞായറാഴ്ച അർദ്ധനഗ്നയായ നിലയിൽ കണ്ടെത്തി. കൈയും കാലും കെട്ടിയിട്ട നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ഉത്തർപ്രദേശിലെ മേൻപുരി ജില്ലയിലെ ബിച്വ മേഖലയിലാണ് യുവതിയെ ഈ നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച മുതൽ അടുത്ത മൂന്നു ദിവസത്തേക്ക് മൂന്നുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം, പെൺകുട്ടിയെ കണ്ടെത്തിയതിനു ശേഷം പരാതി നൽകിയിട്ടും പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ തങ്ങൾക്കെതിരെ ഉയർന്ന ആരോപണത്തെ പൊലീസ് തള്ളിക്കളഞ്ഞു.
കടം വീട്ടാൻ വൃക്ക വിൽക്കാൻ ഒരുങ്ങിയ ദമ്പതികളുടെ 40 ലക്ഷം രൂപ തട്ടി സൈബർ തട്ടിപ്പുകാർ
ജൂലൈ ഒമ്പതാം തിയതി പ്രദേശത്തെ ഒരു സംഘം യുവാക്കൾ ചേർന്ന് തന്റെ സഹോദരിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സഹോദരൻ പറഞ്ഞു. അതേസമയം, പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി പൊലീസ് സഹോദരിയുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും സഹോദരൻ പറഞ്ഞു.
ഇന്ത്യയിലെ വില്പനയില് ഐ20യെ പിന്തള്ളി ആള്‍ട്രോസ്; ട്വിറ്ററിൽ ഹ്യൂണ്ടായിയെ ട്രോളി ടാറ്റ മോട്ടോഴ്സ്
തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂർ കഴിഞ്ഞിട്ടും സഹോദരി തിരികെ വന്നില്ല. ഇതിനെ തുടർന്ന് തങ്ങൾ അവൾക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സഹോദരൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ എത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അത് അവഗണിക്കുകയായിരുന്നെന്നും കേസ് കാര്യമായി പരിഗണിച്ചില്ലെന്നും സഹോദരൻ പറഞ്ഞു.
അതേസമയം, തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴി തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയെന്ന് മെയിൻപുരി സർക്കിൾ ഓഫീസർ അഭയ് നാരായണനെ ഉദ്ധരിച്ച് പൊലീസ് അറിയിച്ചു.
അതേസമയം, പെൺകുട്ടിക്ക് നടത്തിയ വൈദ്യപരിശോധനയിൽ ആന്തരിക മുറിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അഭയ നാരായൺ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.