മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിലാണ് സംഭവം നടന്നത്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിക്കുകയും അവിടെവച്ച് എട്ടു പേർ പന്ത്രണ്ട് മണിക്കൂറോളം തുടർച്ചയായ പീഡനത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോർട്ട്.എട്ട് പ്രതികൾക്കെതിരെയും സത്പതി പോലീസ് സ്റ്റേഷനിൽ കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇരയ്ക്ക് ഏകദേശം 16 വയസ്സ് പ്രായമുണ്ടെന്ന് പാൽഘർ ജില്ലാ റൂറൽ പോലീസ് വക്താവ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയെ ബംഗ്ലാവിലെത്തിച്ചത്. തുടർന്ന് ഇയാളും മറ്റ് ഏഴു പേരും അന്ന് രാത്രി മുതൽ ശനിയാഴ്ച രാവിലെ പതിനൊന്നുമണി വരെ മാറി മാറി പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരം.
ബംഗ്ലാവിൽവച്ചും പിന്നീട് കടൽതീരത്തിനടുത്തുള്ള കുറ്റിക്കാട്ടിൽവച്ചും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി എട്ടു പേർക്കെതിരെ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി.
Also read- രാത്രി വൈകി ഫോണിൽ സംസാരം; പെൺകുട്ടിയെ രണ്ടാനച്ഛൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ഇന്ത്യൻ ശിക്ഷാ കൂട്ടബലാത്സംഗം, തെറ്റായ സംയമനം, സ്വമേധയാ മുറിവേൽപ്പിക്കൽ, പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.