പതിനാറുകാരിയെ പീഡിപ്പിച്ച (Minor sexually abused)സംഭവത്തിൽ പിതാവും സഹോദരനും പൊലീസ് പിടിയിൽ. മുംബൈയിലാണ് സംഭവം. രണ്ട് വർഷമായി പിതാവും സഹോദരനും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു (girl raped by father, brother). ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വിവരം സ്കൂളിലെ അധ്യാപികയോടും പ്രിൻസിപ്പലിനോടും പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സ്കൂൾ അധികൃതരാണ് എൻജിഒ സംഘടനയെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചത്. അധ്യാപകർ മുൻകൈയ്യെടുത്ത് കുട്ടിയെ കൗൺസിലിങ്ങിനും വിധേയയാക്കി.
2019 ലാണ് പിതാവ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. നാൽപ്പത്തിമൂന്നുകാരനായ ഇയാൾ മകൾ തനിച്ച് കിടന്നുറങ്ങുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2019 ജനുവരിയിലായിരുന്നു സംഭവം. ഇതേ മാസം അവസാനം ഇരുപത് വയസ്സുള്ള സഹോദരനും പെൺകുട്ടിയെ പീഡിപ്പിച്ചു.
തന്റെ ഇളയ സഹോദരിയേയും അച്ഛനും സഹോദരനും പീഡിപ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. ഇതിനെ തുടർന്നാണ് കുട്ടി വിവരം അധ്യാപികയെ അറിയിച്ചത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനും സഹോദരനുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
പാലായിൽ ബസിനുള്ളിലെ പീഡനം; കോട്ടയത്ത് വെച്ചും പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ്പ്രായപൂർത്തിയായ പെൺകുട്ടിയെ ബസ്സിനുള്ളിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിലാണ് (Rape in Bus) പൊലീസ് അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ബസ്റ്റാൻഡിൽ (Kottayam Medical College Bus Stand) വെച്ച് പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പാലാ മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് മെഡിക്കൽ കോളേജ് സ്റ്റാൻഡിൽ കാത്തുകിടന്നുപ്പോഴാണ് പീഡനം നടന്ന പെൺകുട്ടി മൊഴി നൽകി. പോലീസ് അന്വേഷണത്തിലും ഈ കാര്യം വ്യക്തമായി.
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ വച്ചാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. ആളില്ല എന്ന് പറഞ്ഞു ട്രിപ്പ് റദ്ദാക്കിയ ശേഷമായിരുന്നു ഡ്രൈവറുടേയും കണ്ടക്ടറുടേയും ഒത്താശയോടെ പീഡനം നടന്നത്. സംഭവത്തിൽ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ ഇയാളെ സഹായിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ച് പെൺകുട്ടിയോട് പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
സംഭവ ദിവസം ഉച്ചയ്ക്ക് പെൺകുട്ടി കൊട്ടാരം മുറ്റം സ്റ്റാൻഡിലെത്തി ആളില്ലാത്ത ബസ്സിലേക്ക് കയറുന്നത് കണ്ടിരുന്നു. ഇത് കണ്ട ദൃക്സാക്ഷി പാലാ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ഇതോടെയാണ് പ്രതിയെ പൊലീസ് കയ്യോടെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.