ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ വച്ചാണ് പ്രസവം നടന്നത്. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി.
ഇന്ന് രാവിലെയാണ് പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ചത്. ഇന്ന് കുട്ടി സ്ക്കൂളിൽ പോയിരുന്നില്ല. ശാരീരികമായി വയ്യെന്നാണ് കുട്ടി വീട്ടിൽ പറഞ്ഞത്. തുടർന്ന് കുട്ടി വീട്ടിൽ പ്രസവിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് സൂചന. പെൺകുട്ടിയുടെ വീട്ടുകാർ വിവരം പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി, പെൺകുട്ടിയെയും നവജാതശിശുവിനെയും ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Also Read- മലപ്പുറത്ത് നിന്ന് പത്തനംതിട്ട വന്ന് പതിനേഴുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍
സ്‌കൂളിൽ കഴിഞ്ഞ വർഷം വരെ ഒപ്പം പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായി പെൺകുട്ടി സ്നേഹത്തിലായിരുന്നു. ഇയാളുടേതാണ് കുഞ്ഞെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ഇയാളും പ്രായപൂർത്തിയാകാത്തയാളാണ്. പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹപാഠിയായ ആൺകുട്ടിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
News Summary- A 16-year-old schoolgirl gave birth near Kumali. The incident happened this morning. The birth took place at home. After being informed by the family, Kumali police reached and shifted the mother and baby to Peerumedu Taluk Hospital
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.