Murder | സ്കൂളിൽ പത്താം ക്ലാസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ
Murder | സ്കൂളിൽ പത്താം ക്ലാസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ
10-ാം ക്ലാസ് കമ്പാര്‍ട്ട്മെന്റ് പരീക്ഷ എഴുതാന്‍ രജ്പുത് സ്കൂളിലേക്ക് പോയിരുന്നു. സ്കൂളില്‍ വെച്ച് 11-ാം ക്ലാസ് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി ഖംതരായ് പൊലീസ്
Last Updated :
Share this:
റായ്പൂരിലെ (raipur) സ്കൂളില്‍ 16 വയസ്സുള്ള വിദ്യാര്‍ത്ഥിയെ (16 year old student) നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. നിസാര പ്രശ്നത്തിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് (murder) നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഛത്തീസ്ഗഢിലെ ഭാന്പുരി പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് (police) അറിയിച്ചു.
മോഹന്‍ സിംഗ് രജ്പുത് എന്ന വിദ്യാര്‍ത്ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 10-ാം ക്ലാസ് കമ്പാര്‍ട്ട്മെന്റ് പരീക്ഷ എഴുതാന്‍ രജ്പുത് സ്കൂളിലേക്ക് പോയിരുന്നു. സ്കൂളില്‍ വെച്ച് 11-ാം ക്ലാസ് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി ഖംതരായ് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സോണാല്‍ ഗ്വാല പറഞ്ഞു. നാല് പേരും ചേര്‍ന്ന് രജ്പുതിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് രജ്പുതിനെ ഡോ. ബി ആര് അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാല് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ഒരു സ്വകാര്യ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വെച്ച് സഹപാഠികള്‍ തല്ലിക്കൊന്നതും വലിയ വാര്‍ത്തയായിരുന്നു. മകന് എന്തോ അസുഖം ഉണ്ടെന്ന് പറഞ്ഞ് സ്കൂള്‍ പ്രിന്‍സിപ്പല്‍ വിളിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് സംഭവമറിയുന്നത്. രാവിലെ 10:23 ഓടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കുട്ടിയെ മര്‍ദിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞിരുന്നു.
പിതാവ് സ്കൂളില്‍ എത്തിയപ്പോള്‍ കണ്ടത് അബോധാവസ്ഥയില്‍ കിടക്കുന്ന മകനെ ആയിരുന്നു. ഉടന്‍ തന്നെ ഷാഹിദ് നിര്‍മ്മല്‍ മഹ്തോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വിദ്യാര്‍ത്ഥി സീറ്റ് മാറുന്നതിനിടെ ക്ലാസ് മുറിയില്‍ വീണു പരിക്കേറ്റുവെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ സ്കൂള്‍ പ്രിന്‍സിപ്പല്‍, പിന്നീട് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. സിന്ദ്രിയിലെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു സംഭവം നടന്നത്.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില വിദ്യാര്‍ത്ഥികള്‍ തന്റെ മകനെ സ്ഥിരമായി മര്‍ദിക്കുന്നുണ്ടെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. മരിച്ച കുട്ടി ഒഡീഷ സ്വദേശിയായിരുന്നു. പിതാവ് സിന്ദ്രിയില് ഒരു സിമന്റ് ഫാക്ടറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്.
പരീക്ഷയില്‍ തോറ്റാല്‍ ശകാരിക്കുമെന്ന് ഭയന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പിതാവിനെ കൊലപ്പെടുത്തിയതും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.