ബംഗളൂരു : മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ പിടിയിലാവുന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ ബംഗളൂരു വിമാനത്താവളത്തിൽ ഒരു ദിവസം ഇത്തരത്തിലുള്ള 18 പേരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ പതിനേഴ് പേരും മലദ്വാരത്തിൽ സ്വർണവുമായി ഒരു വിമാനത്തിലാണ് എത്തിയതെന്ന പ്രത്യേകതയും ഉണ്ട്.
എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ 17 പേരാണ് ഒരുമിച്ച് പിടിയിലായത്. ഒരാളെത്തിയത് എമിറേറ്റ്സ് ഫ്‌ളൈറ്റിൽ ദുബായിൽ നിന്നും ആയിരുന്നു. ഇവരിൽനിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വർണം കണ്ടെടുത്തു. പിടിയിലായവരുടെ പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ ഇവർ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ 19 വാഹനങ്ങൾ തകർത്ത് കവർച്ചാ ശ്രമം; 18കാരൻ പിടിയിൽ
തമ്പാനൂര്‍ റയില്‍വെ സ്റ്റേഷനിലെ പാർക്കിങ് മൈതാനത്തെ 19 വാഹനങ്ങള്‍ തകർത്ത് മോഷണശ്രമം നടത്തിയ സംഭവത്തിൽ ഒരാളെ ആർ പി എഫ് ഷാഡോ സംഘം കസ്റ്റഡിയിലെടുത്തു. പൂജപ്പുര സ്വദേശിയായ എബ്രഹാമാണ്(18) പിടിയിലായത്. വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയ എബ്രഹാം ലഹരി ഉപയോഗിച്ചതിന് ശേഷമാണ് റെയിൽവേ സ്റ്റേഷനിലെത്തി ആക്രമണം നടത്തിയത്. തകര്‍ത്ത കാറുകളില്‍ നിന്ന് നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ ഇയാള്‍ മോഷ്ടിച്ചതായി വ്യക്തമായിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ നശിപ്പിച്ചുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്
തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍വേ ജീവനക്കാരുടേത് ഉൾപ്പടെയുള്ള വാഹനങ്ങളാണ് ആക്രമിച്ചത്. 19 വാഹനങ്ങളുടെ ഗ്ലാസാണ് ഇയാൾ കല്ല് കൊണ്ട് ഇടിച്ച് തകര്‍ത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
തമ്പാനൂരിലെ പാർക്കിങ് മൈതാനത്ത് ഉണ്ടായിരുന്ന കാറുകളുടെ ഗ്ലാസുകൾ തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചിരുന്നു. പേ ആൻഡ് പാർക്കിങ് മൈതാനത്ത് ഉണ്ടായിരുന്ന വാഹനങ്ങളാണ് ഇന്ന് രാവിലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് വാഹനങ്ങൾ തകർക്കപ്പെട്ടതെന്ന് കരുതുന്നു. വൻ സുരക്ഷയുള്ള സ്ഥലത്താണ് കവർച്ചാശ്രമം നടന്നതെന്ന് പൊലീസ് പറയുന്നു.
പാർക്കിങ് ഏരിയയിൽ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാൽ രാത്രി കനത്ത മഴ പെയ്തതിനെ തുടർന്ന് ഇയാൾ പരിസരത്ത് നിന്ന് അൽപനേരം മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകൾ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കോവിഡ് കാലമായതിനാൽ പാർക്കിങ് മൈതാനത്ത് സാധാരണ ഉണ്ടാകാറുള്ളതിലും വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengaluru, Gold seized