നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Rape | പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി; 17 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് അധ്യാപകന്‍

    Rape | പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി; 17 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് അധ്യാപകന്‍

    ക്ലാസിലിരുന്ന വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷമായിരുന്നു പീഡനം

    • Share this:
      മീററ്റ്: പ്രാക്ടിക്കല്‍ പരീക്ഷയെന്ന പേരില്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി 17 വിദ്യാര്‍ഥിനികളെ മയക്കുമരുന്ന് നല്‍കി (sedated) പീഡിപ്പിച്ച് അധ്യാപകന്‍ (Teacher). ഉത്തര്‍പ്രദേശിലെ (Uttar Pradesh) മുസാഫര്‍ നഗറിലെ സ്വകാര്യ CBSE സ്‌കൂളില്‍ നവംബര്‍ 17നാണ് സംഭവം നടന്നത്.

      അധ്യാപകന്‍ പറഞ്ഞതനുസരിച്ച് രാത്രി സമയത്ത് സ്‌കൂളില്‍ തങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. ക്ലാസിലിരുന്ന വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷമായിരുന്നു പീഡനം. രാത്രി മടങ്ങിയെത്താതെ അടുത്ത ദിസമാണ് വിദ്യാര്‍ഥികള്‍ വീടുകളില്‍ തിരിച്ചെത്തിയത്.

      ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഇരകളായ രണ്ട് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സ്ഥലം എംഎല്‍എ പ്രമോദ് ഉത്വലിനടുത്ത് പരാതിപ്പെട്ടപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

      എംഎല്‍എ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുസാഫര്‍ നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരേയുള്ള ആരോണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയെന്ന് മുസാഫര്‍ നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ ഉടമയായ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേ കേസെടുത്തു.

      സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു; വീട്ടിൽ കയറി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി പെൺകുട്ടിയുടെ അച്ഛന് അയച്ചു

      കോട്ടയം: സമൂഹമാധ്യമം (social media) വഴി പരിചയപ്പെട്ട പെൺകുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു (sexual assault). പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് 23 കാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. കോട്ടയം ചിങ്ങവനം പൊലീസ് പരിധിയിലാണ് വീട്ടിൽ കയറി 15 വയസുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ യുവാവ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ, പ്രതി മണർകാട് മാലം ചെറുകരയിൽ അനന്തു സി. മധുവിനെ ചിങ്ങവനം പൊലീസ് പിടികൂടി.

      ചിങ്ങവനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

      സമൂഹ മാധ്യമം വഴിയാണ് 15കാരിയായ പെൺകുട്ടിയുമായി മണക്കാട് സ്വദേശിയായ യുവാവ് പരിചയത്തിലായത്. തുടർന്ന് പ്രണയം അഭിനയിച്ച ശേഷം രാത്രി വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതലാണ് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ വീട്ടിലെത്തി പ്രതി പീഡിപ്പിച്ചത്. ലൈംഗിക പീഡനത്തിനിടെ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രതിയായ അനന്തു പകർത്തുകയായിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.
      Published by:Karthika M
      First published: