• HOME
  • »
  • NEWS
  • »
  • crime
  • »
  • ATM | ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽനിന്ന് 17 ലക്ഷം രൂപ കവർന്നു; സംഭവം എസ്ബിഐയുടെ എടിഎമ്മിൽ

ATM | ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽനിന്ന് 17 ലക്ഷം രൂപ കവർന്നു; സംഭവം എസ്ബിഐയുടെ എടിഎമ്മിൽ

അടുത്തിടെ സമാനമായ കേസിൽ മൂന്ന് എടിഎമ്മുകൾ മോഷ്ടാക്കൾ കൊള്ളയടിക്കുകയും 42 ലക്ഷത്തിലധികം രൂപ കവർച്ച ചെയ്യുകയും ചെയ്തു

  • Share this:
    ഭോപ്പാൽ: ഗ്യാസ് കട്ടർ ഉപയോഗിച്ച് എസ്ബിഐയുടെ എടിഎമ്മിൽനിന്ന് 17 ലക്ഷം രൂപ കവർന്നു. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് എടിഎം കൊള്ളയടിച്ച് 17 ലക്ഷം രൂപ കവർന്നത്. ഛത്തർപൂരിലെ പന്ന നക്കയ്ക്ക് സമീപമുള്ള എസ്ബിഐയുടെ കിയോസ്കിലാണ് സംഭവം നടന്നതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 9 ന് രാവിലെയാണ് കവർച്ച നടന്നത്. തിരിച്ചറിയാതിരിക്കാൻ മോഷ്ടാക്കൾ സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു.

    എടിഎം മോഷണം ശ്രദ്ധയിൽപ്പെട്ട ബാങ്ക് ജീവനക്കാർ ഉടൻ പോലീസിൽ വിവരം അറിയിച്ചു. മോഷണവിവരം അറിഞ്ഞ് ഡിഐജി (ഛത്തർപൂർ റേഞ്ച്) ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർക്കൊപ്പം പൊലീസ് നായയും സ്ഥലത്തെത്തി എടിഎം കിയോസ്‌കിൽ വിശദമായ പരിശോധന നടത്തി.

    എടിഎമ്മിൽ നിന്ന് 17 ലക്ഷം രൂപ കവർന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ മുറിച്ചു മാറ്റിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. അടുത്തിടെ സമാനമായ കേസിൽ മൂന്ന് എടിഎമ്മുകൾ മോഷ്ടാക്കൾ കൊള്ളയടിക്കുകയും 42 ലക്ഷത്തിലധികം രൂപ കവർച്ച ചെയ്യുകയും ചെയ്തു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ തകർത്ത് സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചതിന് ശേഷം 42 ലക്ഷം രൂപ കവർന്ന സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

    ശിവപുരി നഗരത്തിലെ മൂന്ന് വ്യത്യസ്ത എടിഎം കിയോസ്‌കുകളിലാണ് സംഭവം. മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ തകർക്കുകയും സിസിടിവികളിൽ കറുത്ത പെയിന്റ് അടിക്കുകയും ചെയ്തു.

    പോലീസ് പറയുന്നതനുസരിച്ച് ഗ്വാളിയോർ ബൈപാസിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) എടിഎമ്മിൽ നിന്ന് 19.26 ലക്ഷം രൂപ കവർന്നു. അര കിലോമീറ്റർ അകലെയുള്ള മറ്റൊരു എസ്ബിഐ എടിഎമ്മിൽ നിന്ന് 22.89 ലക്ഷം രൂപ കവർന്നതായി നേരത്തെ എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.

    കറുത്ത നിറമുള്ള വരനെ വേണ്ട; വധു വിവാഹത്തിൽനിന്ന് പിൻമാറി

    വരന്‍റെ നിറത്തെ ചൊല്ലി വിവാഹം മുടങ്ങി. കറുത്ത നിറമുള്ള വരവെ വേണ്ടെന്ന് പറഞ്ഞു വധു മണ്ഡപം വിട്ടിറങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരണമാല്യം ചാർത്തിയതിന് ശേഷമാണ് വിവാഹത്തിനെത്തിയ നൂറുകണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് ഈ വിവാഹം വേണ്ടെന്ന് വധു പ്രഖ്യാപിച്ചത്. വരന് കറുത്ത നിറമാണെന്നും, തനിക്ക് അത് ഇഷ്ടമല്ലെന്നും പറഞ്ഞുകൊണ്ടാണ് വധു മണ്ഡപം വിട്ടിറങ്ങി. സ്വന്തം വീട്ടുകാർ പറഞ്ഞിട്ടും മണ്ഡപത്തിലേക്ക് തിരിച്ചുവരാൻ വധു കൂട്ടാക്കിയില്ല. ആറു മണിക്കൂറോളം കാത്തിരുന്ന വരനും ബന്ധുക്കളും വിവാഹവേദിയിൽനിന്ന് പോകുകയായിരുന്നു.

    Also Read- വീട്ടിൽ അതിക്രമിച്ചുകയറി ഏഴുവയസുകാരിയെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

    വിവാഹ ചടങ്ങുകൾ ആരംഭിച്ചയുടനെ ദമ്പതികൾ മാലകൾ കൈമാറി, അപ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. നീതു എന്ന യുവതിയാണ് വിവാഹം വേണ്ടെന്ന് അറിയിച്ചു മണ്ഡപം വിട്ടിറങ്ങിയത്. തനിക്ക് നേരത്തെ പരിചയപ്പെടുത്തിയ വരൻ താൻ വിവാഹം കഴിക്കുന്ന ആളല്ലെന്ന് അവർ പറഞ്ഞു. നേരത്തെ കണ്ടയാൾ കറുത്ത നിറമുള്ളതായിരുന്നില്ല. ഇപ്പോൾ വിവാഹം കഴിക്കുന്ന ആളുടെ നിറം തനിക്ക് ഇഷ്ടമല്ലെന്നും അവർ കൂട്ടിച്ചേർത്തു. തിരികെ വരാൻ അവളുടെ കുടുംബാംഗങ്ങൾ അവളോട് അഭ്യർത്ഥിച്ചിട്ടും വധു മണ്ഡപത്തിൽ നിന്ന് പുറത്തുപോകുകയായിരുന്നുവെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

    ആറുമണിക്കൂറിലേറെ കഴിഞ്ഞ് വരനും കുടുംബാംഗങ്ങളും ചേർന്ന് വിവാഹ വേദിയിൽനിന്ന് പുറത്തു പോകുകയായിരുന്നു. വധുവിന് സമ്മാനമായി നൽകിയ ആയിരക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങൾ തിരിച്ചുനൽകിയില്ലെന്ന് കാണിച്ച് വരന്റെ പിതാവ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സംഭവം തന്റെ ജീവിതം നശിപ്പിച്ചെന്നാണ് വരൻ രവി പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: