നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Dance Bar | ഡാന്‍സ് ബാറില്‍ റെയ്ഡ്; കണ്ണാടിക്ക് പിന്നിലെ രഹസ്യ അറയ്ക്കുള്ളില്‍ 17 യുവതികള്‍; രക്ഷകരായി പൊലീസ്

  Dance Bar | ഡാന്‍സ് ബാറില്‍ റെയ്ഡ്; കണ്ണാടിക്ക് പിന്നിലെ രഹസ്യ അറയ്ക്കുള്ളില്‍ 17 യുവതികള്‍; രക്ഷകരായി പൊലീസ്

  സ്ത്രീകളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്ധേരിയിലെ ഡാന്‍സ് ബാറില്‍ പരിശോധന നടത്തിയത്.

  • Share this:
   മുംബൈ: അന്ധേരിയില്‍ ഡാന്‍സ് ബാറില്‍(Dance Bar) നടത്തിയ റെയ്ഡില്‍ 17 യുവതികളെ രക്ഷപ്പെടുത്തി(Rescued) പൊലീസ്(Police). ഇടപാടുകാര്‍ക്ക് മുന്നില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്ധേരിയിലെ ഡാന്‍സ് ബാറില്‍ പരിശോധന നടത്തിയത്.

   പൊലീസ് പരിശോധനയ്ക്ക് എത്തുന്ന വിവരം മുന്‍കൂട്ടി അറിയിനായി ബാറിന്റെ പരിസരത്ത് അത്യാധുനിക ഉപകരണം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മുറികളെല്ലാം ഒഴിഞ്ഞ നിലയിലായിരുന്നു. ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.

   റെയ്ഡിനിടെയാണ് മേക്കപ്പ് മുറിയിലെ വലിയ കണ്ണാടി പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. കണ്ണാടി ഭിത്തിയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ചുറ്റിക ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. രഹസ്യ അറയിലേക്കുള്ള വഴി മറക്കാനായിരുന്നു കണ്ണാടി.

   രഹസ്യ അറയ്ക്കുള്ളില്‍ നിന്ന് 17 സ്ത്രീകളെയാണ് പൊലീസ് കണ്ടെത്തിയത്. എസിയും കിടക്കളും എല്ലാ സംവിധാനങ്ങളും ഇതിനുള്ളില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.

   Also Read-Kerala Bank | അവകാശികളില്ലാത്ത 50 ലക്ഷം മകളുടെ അക്കൗണ്ടിലേക്കു മാറ്റിയ ജീവനക്കാരിയെ കേരളാ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു

   liquor smuggling | ചരക്ക്‌ലോറിയില്‍ മദ്യം കടത്താന്‍ ശ്രമം; 52 കുപ്പി മദ്യം പിടിച്ചെടുത്ത് പോലീസ്‌

   ചരക്കുലോറിയിലൂടെ കടത്താന്‍ ശ്രമിച്ച 52 കുപ്പി മദ്യം പിടിച്ചെടുത്ത് പോലീസ്. കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യമാണ് ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്.

   പുതുച്ചേരിയില്‍ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. പുതുച്ചേരിയില്‍ മദ്യത്തിന് വില കുറവായതിനാല്‍ ഇവ കേരളത്തിലെത്തിച്ച് ഉയര്‍ന്നവിലയ്ക്ക് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.

   ലോറി ഡ്രൈവറായ തമിഴ്‌നാട് നെയ് വേലി സ്വദേശി സുധാകരനെ (25) എക്‌സൈസ് അറസ്റ്റ് ചെയ്യുകയും ലോറിയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

   നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ലോറിയില്‍ ചരക്ക് കയറ്റി അയച്ച കമ്പനിയുടെ മാനേജരാണ് മദ്യം നല്‍കിയതെന്നാണ് ഡ്രൈവറുടെ മൊഴി. ഇത് കൊല്ലത്ത് എത്തിക്കാനായിരുന്നു നിര്‍ദേശം.

   കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

   മദ്യം നല്‍കിയ മാനേജരെക്കുറിച്ചും കൊല്ലത്ത് മദ്യം വാങ്ങാനെത്തുന്ന ആളെക്കുറിച്ചും വരുംദിവസങ്ങളില്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. അസി. എക്‌സൈസ് ഇന്‍പക്ടര്‍ ഷിഹാബ്, സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ ഷൈജു,വിഷ്ണു അശ്വന്ത് ,സുന്ദരം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
   Published by:Jayesh Krishnan
   First published: