അധ്യാപികയുമായി വിദ്യാര്‍ഥി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നെങ്കിലും അധ്യാപിക സമ്മതിച്ചില്ലായിരുന്നു
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ന്യൂഡല്‍ഹി: ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ 17കാരന് അറസ്റ്റില്‍. 17കാരനായ വിദ്യാര്‍ഥിയെയാണ് കൊലപാതകത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30കാരിയായ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അധ്യാപികയുമായി വിദ്യാര്‍ഥി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നെങ്കിലും അധ്യാപിക സമ്മതിച്ചില്ലായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവസമയത്ത് അവര്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപികയും വിദ്യാര്‍ഥിയും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
'അധ്യാപികയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആണ്‍കുട്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍, യുവതി ഇതിന് എതിരായിരുന്നു. ബന്ധം തുടരാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു' അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.
കവര്‍ച്ച നടന്നതായി വരുത്തിത്തീര്‍ക്കാന്‍ യുവതിയുടെ മുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് 50,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പ്രതി കൈക്കലാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എസ്എസ്പി പറഞ്ഞു. പ്രതിയെ പിടികൂടിയതായും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
Arrest | പാലക്കാട് പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന് അറസ്റ്റില്‍
പാലക്കാട്: മണ്ണാര്‍ക്കാട് പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന് അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സഹോദരന് തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പതിനാറ് വയസ്സുകാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ആക്രി പെറുക്കാന്‍ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് പെണ്‍കുട്ടി ആദ്യം നല്‍കിയത്. തുടക്കത്തില്‍ തന്നെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് സഹോദരനെ അറസ്റ്റു ചെയ്യുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.