ന്യൂഡല്‍ഹി: വളര്‍ത്തുനായ (pet dog) തുടര്‍ച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ നായയുടെ ഉടമയെ 17കാരന് അടിച്ചുകൊന്നു. ഡല്‍ഹി നജഫ്ഘട്ട് സ്വദേശിയായ അശോക് കുമാറി(85)നെയാണ് 17കാരന് ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
അശോക് കുമാറിന്റെ വളര്‍ത്തുനായ തുടര്‍ച്ചയായി കുരയ്ക്കുന്നതില്‍ പ്രകോപിതനായാണ് 17-കാരന് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച അശോകിന്റെ വീട്ടിലെത്തിയ പ്രതി ആദ്യം നായയെയാണ് ആക്രമിച്ചത്. ഇതു കണ്ടെത്തിയ അശോക് കുമാര്‍ നായയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായെന്നും ഇതിനിടെ 17-കാരന് ഇരുമ്പ് വടി കൊണ്ട് അശോക് കുമാറിനെ മര്‍ദിച്ചെന്നുമാണ് സംഭവത്തിന് സാക്ഷിയായ അശോകിന്റെ ഭാര്യ മീനയുടെ മൊഴി. മര്‍ദനമേറ്റ അശോക് ബോധരഹിതനായി വീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.
സംഭവത്തില്‍ 17കാരനെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പ്രതികരിച്ചു.
Also read:
Arrest | പന്തല്‍ പണിക്കാരനായി വീടുകളിലെത്തി മോഷണം; സ്റ്റേഷനില്‍ പരിപാടിക്ക് വിളിച്ച് പണികൊടുത്ത് പോലീസ്രാത്രി സിനിമ കണ്ടു മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നാല് പേര് പിടിയില്വെല്ലൂര്: രാത്രി സിനിമ കണ്ട് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി അഞ്ച് പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ കട്പാഡി എന്ന സ്ഥലത്താണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതികളായ നാല് പേരെ പോലീസ് അറസ്റ്റ് (arrest) ചെയ്തു. ഇവരില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായ യുവതി. സിനിമ കണ്ടതിനുശേഷം യുവതിയും ആണ്‍സുഹൃത്തും ഷെയര്‍ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ഓട്ടോയിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര് യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന 40,000 രൂപയും സ്വര്‍ണാഭരണങ്ങളും അക്രമികള്‍ കൈക്കലാക്കി.
യുവതി ഇമെയിലിലൂടെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. പിടിയിലായ പ്രതികളില്‍ രണ്ട് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്കും അയച്ചു. ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.