• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder |കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ട്രാവല്‍ ബാഗില്‍ കണ്ടെത്തി

Murder |കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ട്രാവല്‍ ബാഗില്‍ കണ്ടെത്തി

കാണാതായ 17കാരന്റെ മൃതദേഹം ട്രാവല്‍ ബാഗില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.

  • Share this:
    ന്യൂഡല്‍ഹി: കാണാതായ 17കാരന്റെ മൃതദേഹം (dead body) ട്രാവല്‍ ബാഗില്‍ (travel bag) കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ പീര്‍ ബാബ മാജാര്‍ ഭാഗത്ത് വെള്ളിയാഴ്ചയാണ് സംഭവം.

    വ്യാഴാഴ്ച രാത്രി മുതല്‍ രോഹിണി ഭാഗത്ത് നിന്ന് കാണാതായ കൗമാരക്കാരനാണ് മരിച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള യാത്രാ ബാഗില്‍ നിറച്ച നിലയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഔട്ടര്‍) സമീര്‍ ശര്‍മ പറഞ്ഞു. തുടര്‍ന്ന് കാണാതായ ആളുടെ രേഖകള്‍ പരിശോധിക്കുന്നതിനായി സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ലകളിലും അറിയിക്കുകയായിരുന്നു.

    തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഹിണി സെക്ടര്‍ ഒന്നില്‍ നിന്ന് കാണാതായ 17കാരന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

    Also read: Attack |മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവ്; മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്

    Murder | മൊബൈൽ ഫോൺ പൊട്ടിച്ചതിന് യുവാവിനെ കൊലപ്പെടുത്തി കൗമാരക്കാരൻ

    മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഫോണ്‍ തകര്‍ത്തുവെന്ന് ആരോപിച്ച് യുവാവിനെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.

    സാലിറാം എന്ന റിങ്കു കുമാര്‍ (31) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ രണ്ടു പേരും ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ സ്വദേശികളാണ്. ഇവര്‍ നാഗ്പൂരില്‍ ഒരുമിച്ച് ജോലി ചെയ്തു വരുകയായിരുന്നു.  നാട്ടിലുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുന്നതിനായി കുമാര്‍ ഫോണ്‍ ചോദിച്ചു. എന്നാല്‍ ഫോണ്‍ നല്‍കാന്‍ കൗമാരക്കാരന്‍ തയ്യാറായില്ല.

    തുടര്‍ന്ന് ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയും കുമാര്‍ മൊബൈല്‍ ഫോണ്‍ നിലത്ത് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഇതോടെ ദേഷ്യം കയറിയ കൗമാരക്കാരന്‍ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

    പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

    കൊല്ലം: പരവൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പച്ച കേസില്‍ യുവാവ് പിടിയില്‍. കോട്ടപ്പുറം തിരുവാലയില്‍ വീട്ടില്‍ രാജേഷ് (33) ആണ് പോക്‌സോ വകുപ്പി പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

    വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയും വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി  ഒറ്റക്ക് ഉള്ള സമയത്ത് നിരന്തരം വീട്ടിലെത്തി പീഡന തുടര്‍ന്നതോടെ പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

    പെണ്‍കുട്ടി പീഡന വിവരം അടുത്ത ബന്ധുവിനോട് വളിപ്പെടിത്തി ഇവരാണ് ജില്ലാ ശിശുസംരക്ഷണ സമിതിയെ വിവരം അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

    പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, അനുരൂപ, എഎസ്‌ഐമാരായ പ്രദീപ്, പ്രമോദ് എസ്സിപിഒമാരായ മനോജ്‌നാഥ്, സിന്ധു സിപിഓമാരായ പ്രേംലാല്‍, സയി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ് ചെയ്തു.
    Published by:Sarath Mohanan
    First published: