നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Crime| അനന്തരവനായ പതിനേഴുകാരനുമായി ബന്ധം; ഒന്നിച്ചു ജീവിക്കാൻ നിർബന്ധിച്ച അമ്മായിയെ കുത്തിക്കൊന്നു

  Crime| അനന്തരവനായ പതിനേഴുകാരനുമായി ബന്ധം; ഒന്നിച്ചു ജീവിക്കാൻ നിർബന്ധിച്ച അമ്മായിയെ കുത്തിക്കൊന്നു

  അനന്തരവനുമായുള്ള അടുപ്പം യുവതിയുടെ ഭർത്താവ് കണ്ടെത്തിയിരുന്നു

  murder crime

  murder crime

  • Share this:
   ബെംഗളുരു: അമ്മായിയെ( aunt) കൊലപ്പെടുത്തിയ (Murder)സംഭവത്തിൽ പതിനേഴുകാരനായ (17-year-old boy)അനന്തരവൻ(nephew) അറസ്റ്റിൽ. ബെംഗളുരുവിൽ(Bengaluru) ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. അമ്മായിയുമായി പതിനേഴുകാരന് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

   ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, തനിക്കൊപ്പം ഒന്നിച്ചു ജീവിക്കാൻ യുവതി അനന്തരവനോട് ആവശ്യപ്പെട്ടിരുന്നു. ബെംഗളുരുവിൽ നിന്നും മറ്റൊരിടത്തേക്ക് പോകാമെന്നും ഇവർ പറഞ്ഞു. എന്നാൽ പതിനേഴുകാരൻ ഇത് എതിർത്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

   അനന്തരവനുമായുള്ള അടുപ്പം യുവതിയുടെ ഭർത്താവ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ അനന്തരവനോട് യുവതി ഇക്കാര്യം പറയുകയും സ്ഥലത്ത് നിന്ന് ഒന്നിച്ച് മറ്റൊരിടത്തേക്ക് മാറണമെന്നും ആവശ്യപ്പെട്ടു. ഇത് എതിർത്തതോടെ യുവതി കത്രികയെടുത്ത് പതിനേഴുകാരനെ ആക്രമിക്കാൻ തുനിഞ്ഞു.

   എന്നാൽ യുവതിയിൽ നിന്നും കത്രിക പിടിച്ചെടുത്ത പതിനേഴുകാരൻ ഇതേ കത്രിക ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മുറിയിലെ ബെഡ്ഷീറ്റിന് തീയിട്ട പതിനേഴുകാരൻ വീട് പൂട്ടി രക്ഷപ്പെട്ടു.

   വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് അയൽവാസികൾ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെ കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പതിനഞ്ചോളം മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.

   ഭാര്യയ്ക്ക് പതിനേഴുകാരനായ അനന്തരവനുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതോടെ വഴക്കുണ്ടായിരുന്നതായി ഭർത്താവ് പൊലീസിന് മറുപടി നൽകി. ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. ഭർത്താവ് ബന്ധം അറിഞ്ഞതോടെ മറ്റെവിടേക്കെങ്കിലും പോകാൻ യുവതി ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

   Also Read-പാലക്കാട് വടക്കഞ്ചേരിയിൽ മോഷണം പോയ കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി

   ഭർത്താവ് തങ്ങളുടെ ബന്ധം അറിഞ്ഞെന്നും അതിനാൽ ഒന്നിച്ച് ഓടിപ്പോകാമെന്നും യുവതി ആവശ്യപ്പെട്ടതായി പ്രായപൂർത്തിയാകാത്ത പ്രതി പൊലീസിനോട് പറഞ്ഞു. താൻ ഇത് എതിർത്തുവെന്നും ഇതോടെ ദേഷ്യപ്പെട്ട യുവതി കത്രികയുമായി തന്നെ ആക്രമിക്കാൻ വന്നു. ഇവരിൽ നിന്ന് കത്രിക പിടിച്ചു വാങ്ങി കുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

   ഇതിനുശേഷം ബെഡ്ഷീറ്റിന് തീയിട്ട ശേഷം വീട് പൂട്ടി കടന്നുകളയുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പതിനേഴുകാരനെ അറസ്റ്റ് ചെയ്ത പൊലീസ് ജുവനൈൽ ഹോമിലേക്ക് അയച്ചു.

   മറ്റൊരു സംഭവത്തിൽ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപകൻ മർദിച്ച വിദ്യാർത്ഥി മരിച്ചു. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സലാസർ ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകന്റെ മർദനത്തിൽ മരിച്ചത്.

   മനോജ് കുമാർ എന്ന അധ്യാപകൻ ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്ന് പതിമൂന്നുകാരനായ വിദ്യാർത്ഥിയെ മർദിക്കുകയായിരുന്നു. സലാസറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. കൊലാസർ സ്വദേശിയായ ഓം പ്രകാശ് എന്നയാളുടെ മകനാണ് മരിച്ച വിദ്യാർത്ഥി.

   കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ അധ്യാപകൻ മർദിക്കുന്നതായി മകൻ നാലോ അഞ്ചോ തവണ പരാതി പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. ബുധനാഴ്ച്ച രാവിലെ 9.15ന് മകൻ ബോധരഹിതനായെന്ന് പറഞ്ഞ് അധ്യാപകനായ മനോജ് കുമാർ തന്നെ വിളിച്ചതായി പിതാവ് പറയുന്നു.

   ഓം പ്രകാശിനോട് മകൻ ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്നാണ് താൻ അടിച്ചതെന്നും ഇതിന് പിന്നാലെ കുട്ടി ബോധരഹിതനായി വീണുവെന്നും അധ്യാപകൻ പറഞ്ഞു. തന്റെ മകനെ കൊന്നോ എന്ന പിതാവിന്റെ ചോദ്യത്തിന് കുട്ടി 'മരിച്ചതായി അഭിനയിക്കുകയാണ്' എന്നായിരുന്നു അധ്യാപകന്റെ മറുപടി.
   Published by:Naseeba TC
   First published:
   )}