യുവാവിനെ തട്ടിക്കൊണ്ടു പോയി ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ചു

ആറ് പ്രതികളും ഇരയെ പരിചയമുള്ളവരാണ്. അവർ ഓടിച്ച വാഹനത്തിനുള്ളിൽ വെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനം ഒരു മണിക്കൂറിലേറെ തുടർന്നതായും തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടതായും ഇര ആരോപിച്ചു.

News18 Malayalam | news18-malayalam
Updated: October 31, 2019, 7:56 PM IST
യുവാവിനെ തട്ടിക്കൊണ്ടു പോയി ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ചു
news18
  • Share this:
കൊൽക്കത്ത:  17കാരനെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ വെച്ച് അതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. പീഡനത്തിനു ശേഷം അയാളുടെ കയ്യിൽ നിന്നും 17,000 രൂപയും വെള്ളി മാലയും അക്രമികൾ തട്ടിയെടുത്തു.
ഖിദ്ദേർപൂർ എന്ന സ്ഥലത്ത് തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ചെറുപ്പക്കാരൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആറ് പ്രതികളും ഇരയെ പരിചയമുള്ളവരാണ്. അവർ ഓടിച്ച വാഹനത്തിനുള്ളിൽ വെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനം ഒരു മണിക്കൂറിലേറെ തുടർന്നതായും തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടതായും ഇര ആരോപിച്ചു.

അടുത്തുള്ള ഒരു നഴ്സിംഗ് ഹോമിലെ ഡോക്ടർ പീഡനം സ്ഥിരീകരിച്ചു. അവശനായ ചെറുപ്പക്കാരന്റെ രഹസ്യ ഭാഗത്ത് ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു.
"ഞങ്ങൾ അന്വേഷണം ആരംഭിക്കുകയും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് അഞ്ച് പേർക്കായി തിരച്ചിൽ ആരംഭിച്ചു. എല്ലാവർക്കുമെതിരെ ഐപിസി, പോക്സോ ആക്ട് എന്നീ വകുപ്പുകളിൽ കേസെടുത്തിട്ടുണ്ട്," ഐപിഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
First published: October 31, 2019, 7:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading