• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മുൻ കാമുകനെ കൊന്ന് മൃതദേഹം വനത്തിൽ മറവ് ചെയ്തു; 17കാരിയും ആൺ സുഹൃത്തും പിടിയിൽ

Murder | മുൻ കാമുകനെ കൊന്ന് മൃതദേഹം വനത്തിൽ മറവ് ചെയ്തു; 17കാരിയും ആൺ സുഹൃത്തും പിടിയിൽ

കൊലപാതകത്തിന് ശേഷം മൃതദേഹം സമീപപ്രദേശത്തെ വനത്തിനുള്ളിൽ മറവ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Crime News

Crime News

  • Share this:
    ഡെറാഡൂൺ: ദിവസങ്ങളായി കാണാതായ യുവാവ് കൊല്ലപ്പെട്ടതാണെന്ന് (Murder) കണ്ടെത്തി ഉത്തരാഖണ്ഡ് പൊലീസ് (Police). 17കാരിയും കാമുകനും ചേർന്നാണ് മുൻ കാമുകനായ യുവാവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപപ്രദേശത്തെ വനത്തിനുള്ളിൽ മറവ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നൽകിയ വിവരം അനുസരിച്ച് കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം വനത്തിനുള്ളിൽനിന്ന് കണ്ടെടുത്തു.

    ഡെറാഡൂണിലെ ആംവാല തർല പ്രദേശത്തെ വനത്തിൽ നിന്നാണ് ബണ്ടി എന്ന നരേന്ദ്രന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മാർച്ച് 16 ന് ബണ്ടിയെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ദലൻവാല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. റായ്പൂർ മേഖലയിൽ നിന്ന് 17 വയസ്സുള്ള പെൺകുട്ടിയെയും ഇതേ സമയം കാണാതായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ മാർച്ച് 20 ന് പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളിലും പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം തെളിയിക്കാൻ സഹായകരമായത്. പെൺകുട്ടിയെ അവസാനമായി കണ്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഫോട്ടോകൾ പ്രസിദ്ധീകരിച്ചുമാണ് പൊലീസ് അന്വേഷണം നടത്തിയത്.

    അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു. പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കാമുകനായ ആകാശിനെക്കുറിച്ച് പോലീസ് അറിഞ്ഞത്. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് നരേന്ദ്രനെ കൊലപ്പെടുത്തിയ വിവരം ഇവർ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനത്തിനുള്ളിൽ മറവ് ചെയ്തതായും പ്രതികൾ സമ്മതിച്ചു.

    നരേന്ദ്ര തന്റെ മുൻ കാമുകനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് പെൺകുട്ടി പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ് അവനുമായി ബന്ധം വേർപെടുത്തിയ അവൾ ഫേസ്ബുക്കിൽ പരിചയപ്പെട്ട ആകാശുമായി അടുപ്പത്തിലായി. ഇരുവരും നാടുവിട്ടു പോയി വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാൽ ആകാശിനെ കുറിച്ച് അറിഞ്ഞ നരേന്ദ്രൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ ആകാശുമായി അടുപ്പമില്ലെന്നാണ് പെൺകുട്ടി നരേന്ദ്രനോട് പറഞ്ഞത്. ഇത് വിശ്വസിക്കാൻ പക്ഷേ നരേന്ദ്രൻ തയ്യാറായില്ല.

    Also Read- Murder| പുരുഷ സുഹൃത്തുക്കളുമായുള്ള ഫോൺവിളി എതിർത്ത അമ്മയെ 17കാരിയും സുഹൃത്തുക്കളും ചേർന്ന്​ കൊലപ്പെടുത്തി

    ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടാകുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടിയും ആകാശും ചേർന്ന് നരേന്ദ്രനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. മാർച്ച് 16 ന് അവർ നരേന്ദ്രനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ആകാശും പെൺകുട്ടിയും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ കുഴിച്ചിടുകയായിരുന്നു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബണ്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും എസ്എച്ച്ഒ അമർജീത് സിംഗ് പറഞ്ഞു.
    Published by:Anuraj GR
    First published: