• HOME
  • »
  • NEWS
  • »
  • crime
  • »
  • അടുത്ത ബന്ധു ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 17കാരി ജീവനൊടുക്കി

അടുത്ത ബന്ധു ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 17കാരി ജീവനൊടുക്കി

പെൺകുട്ടിയുടെ മരണത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്

  • Last Updated :
  • Share this:
    മഹാരാഷ്ട്രയിലെ ഔറംഗാബദിൽ കസിൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 17 കാരി ആത്മഹത്യ ചെയ്തു. രാജ്യം മുഴുവൻ രക്ഷാബന്ധൻ ദിനം ആഘോഷിക്കുമ്പോഴാണ് ഔറംഗാബാദിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ബുധനാഴ്ചയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ വീർഗാവോൺ പൊലീസിൽ പരാതി നൽകിയത്. കർഷകനാണ് പെൺകുട്ടിയുടെ പിതാവ്. കീടനാശിനി കഴിച്ചാണ് പെൺകുട്ടി ബുധനാഴ്ച ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

    പെൺകുട്ടിയുടെ മരണത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മകളിൽ ചില മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് അമ്മ അവളെ നിരീക്ഷിക്കാൻ തുടങ്ങിയത്. അമ്മ ചോദിച്ചപ്പോൾ താൻ ഗർഭിണിയാണെന്നുള്ള കാര്യം പെൺകുട്ടി പറഞ്ഞു. ഇവരുടെ സമീപത്ത് താമസിക്കുന്ന 25 വയസുള്ള കസിൻ തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച കാര്യവും പെൺകുട്ടി അമ്മയോട് പറഞ്ഞു.

    Also Read- കടയ്ക്കാവൂര്‍ പോക്സോ കേസ്; 'അമ്മയ്ക്കെതിരായ മകന്‍റെ പരാതിക്ക് പിന്നില്‍ അച്ഛനെ സംശയിച്ചു കൂടെ?' സുപ്രീംകോടതി

    ഏതാണ്ട് ഒമ്പതു മാസം മുമ്പാണ് യുവാവ് പെൺകുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. വീട്ടിൽ തനിച്ചായപ്പോൾ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് നിരവധി തവണ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി യുവാവ് ബലാത്സംഗം ചെയ്തു. പെൺകുട്ടി മരിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13 വരെ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

    Also Read- ബിവറേജസിന് മുന്നില്‍ ക്യൂ നിന്നവരുമായി തര്‍ക്കം; ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ച് വീഴത്തി യുവാക്കള്‍

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    English Summary: A 17-year-old girl died by suicide after getting pregnant due to repeated sexual assault by her cousin brother. According to the Veergaon police, the complaint was registered on Wednesday after the victim’s parents approached the police. Officials said that the victim, who was the daughter of a farmer, took her own life by consuming pesticide on Wednesday. She was rushed to a local hospital where she was declared dead before admission.
    Published by:Rajesh V
    First published: