തടവുകാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പതിനെട്ടു വനിതാ ജയില്‍ ഗാര്‍ഡുമാരെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ എച്ച്എംപി ബെർവിനിലാണ് സംഭവം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നാണ് ഗാര്‍ഡുമാരുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ആറുവര്‍ഷമായി ഇവര്‍ പ്രതികളുമായി നിയമവിരുദ്ധമായ ബന്ധം പുലര്‍ത്തിയിരുന്നു.
നോർത്ത് വെയിൽസിലെ റെക്‌സാം ജയിലിലെ ലൈംഗിക ബന്ധത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ പിടികൂടി കോടതിയിൽ എത്തിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. തെറ്റായ പെരുമാറ്റ രീതിയുള്ള സ്ത്രീകളെ ഗാര്‍ഡുമാരായി നിയമിച്ചതിനെതിരെ പ്രിസൺ ഓഫീസേഴ്‌സ് അസോസിയേഷൻ ചെയർമാനായ മാർക്ക് ഫെയർഹർസ്റ്റ് രംഗത്തെത്തി. റിക്രൂട്ട് ചെയ്യപ്പെടുന്ന സ്റ്റാഫിന് നേരിട്ടുള്ള അഭിമുഖമില്ലെന്നും സൂം മീറ്റ് വഴിയാണ് ആളുകളെ തെരഞ്ഞെടുത്തിരുന്നതെന്നും മാര്‍ക്ക് ദി മിററിനോട് പറഞ്ഞു. ഈ ജോലിയില്‍ നിയമനം ലഭിക്കുന്ന നിരവധി ആളുകൾക്ക് മതിയായ പ്രവൃത്തി പരിചയം ഇല്ല, മാത്രമല്ല തടവുകാരിൽ നിന്നുള്ള പ്രലോഭനങ്ങള്‍ക്ക് ഇവര്‍ വിധേയരാകുകയും ചെയ്യുന്നു.
Also Read-14 വർഷം മുൻപ് കുട്ടി മുങ്ങിമരിച്ച സംഭവം; കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കവർച്ചക്കാരനായ അലക്‌സ് കോക്‌സണിന്റെ സെല്ലിലേക്ക് ഫോൺ കടത്താൻ ജയില്‍ ഗാര്‍ഡായ ജെന്നിഫർ ഗവാന്‍ 150 പൗണ്ട് വാങ്ങിയിരുന്നു, പിന്നീട് വാട്‌സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ കൈമാറ്റം ചെയ്ത ഇവരെ അധികൃതര്‍ പിടികൂടി. സംഭവത്തില്‍ ഗവാൻ കുറ്റം സമ്മതിക്കുകയും എട്ട് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
അപകടകരമായ വാഹനമോടിച്ച് മരണത്തിന് കാരണമായതിന് എട്ട് വർഷം തടവ് അനുഭവിച്ച മയക്കുമരുന്ന് വ്യാപാരി ജോൺ മക്‌ഗീയുമായി ഗാര്‍ഡ് എമിലി വാട്‌സണ്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും കണ്ടെത്തെയിരുന്നു. ഈ കുറ്റത്തിന് എമിലി വാട്‌സൺ ഒരു വർഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
പ്രൊബേഷൻ ഓഫീസർ ഐഷിയ ഗൺ സായുധ കൊള്ളക്കാരനായ ഖുറാം റസാഖുമായി ബന്ധപ്പെടുകയും അശ്ലീല ഫോട്ടോകളും വീഡിയോകളും കൈമാറുകയും ചെയ്തതായി കണ്ടെത്തി. നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിലെയും വെയിൽസിലെയും 31 വനിതാ ഓഫീസർമാരെ 2019 മുതൽ അനുചിതമായ ബന്ധത്തിന്റെ പേരിൽ പിരിച്ചുവിട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.