• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഒന്നര ലക്ഷം മുടക്കി സ്കൂളിൽ സ്ഥാപിച്ച CCTV ക്യാമറ മോഷ്ടിച്ചു; 18കാരൻ അറസ്റ്റിൽ

Arrest | ഒന്നര ലക്ഷം മുടക്കി സ്കൂളിൽ സ്ഥാപിച്ച CCTV ക്യാമറ മോഷ്ടിച്ചു; 18കാരൻ അറസ്റ്റിൽ

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെമ്പറായ സന്തോഷിന്റെ പരാതിയിന്മേലാണ് കൊട്ടാരക്കര പോലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു.

Rajeev-arrest

Rajeev-arrest

  • Share this:
    കൊല്ലം: ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി പലമുറ്റത്ത് വീട്ടിൽ രാജീവ് (18) നെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് മോഷ്ടിക്കപ്പെട്ടത്.

    സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെമ്പറായ സന്തോഷിന്റെ പരാതിയിന്മേലാണ് കൊട്ടാരക്കര പോലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ജോൺസൻ, കെ.എസ് ദീപു, ഹബീബ് എസ്.എം, എ.എസ്.ഐ അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    പാലക്കാട് ഒരു കുടംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമം; കുടുംബവഴക്കിനെ തുടർന്നെന്ന് പൊലീസ്

    ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമം. പാലക്കാട് ചൂലന്നൂരിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടേറ്റ ചൂലന്നൂർ സ്വദേശിയായ മണി, ഭാര്യ സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

    Also Read- യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് മര്‍ദനം: കാമുകനും സുഹൃത്തുക്കളും പിടിയിൽ

    സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും, ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി നാലുപേരെയും വെട്ടിയത്. ഇവരുടെ നിലവിളികേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെടുകയായിരുന്നു. സമീപവാസികളാണ് നാല് പേരെയും ആശുപത്രിയിലെത്തിച്ചത്. മണിയും മുകേഷും തമ്മിൽ ഏറെക്കാലമായി പ്രശ്നമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

    KSRTC ബസിൽ യുവതിയെ ശല്യം ചെയ്തു; 51കാരൻ അറസ്റ്റിൽ

    കെ. എസ്. ആർ. ടി. സി ബസിൽ യാത്രക്കാരിയായ യുവതിയെ ശല്യം ചെയ്തയാൾ അറസ്റ്റിലായി. ആലപ്പുഴ കാവാലം മാളിയേക്കൽ വീട്ടിൽ രാജേഷ് (51) നെയാണ് കൊട്ടാരക്കര പോലീസ് അറസ്ററ് ചെയ്തത്. വ്യാഴാഴ്ച രാത്രി തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ സഞ്ചരിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ബസിൽ വച്ച് രാജേഷിന്റെ ശല്യം കാരണം കൊട്ടാരക്കരയിൽ എത്തിയപ്പോൾ യുവതി പരാതിപ്പെടുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി. കെ. വിദ്യാധിരാജ്, ദീപു, പി. വിശ്വനാഥൻ, സി. പി. ഒ ജിക്‌സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
    Published by:Anuraj GR
    First published: