കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശ്ശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെ (18) യാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ചിലാണ് 14 കാരിയായ പെൺകുട്ടി ജീവനൊടുക്കിയത്
സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടിയെ റോഷൻ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചു. മൊബൈൽ വഴി നഗ്ന ദൃശങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ഇയാൾ ബന്ധം ഉപേക്ഷിയിയ്ക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ലൈംഗികാതിക്രമണത്തിന് വിധേയമായ വിവരം ഉണ്ടായിരുന്നു.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക പൊലീസ് ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്താലാണ് പ്രതി പിടിയിലാകുന്നത്. ഡിവൈ എസ് പി പി കെ ശിവൻകുട്ടി, ഇൻസ്പെക്ടർ കെ ബ്രിജുകുമാർ, എസ് ഐമാരായ ടി എം സൂഫി, ടി കെ സുധീർ, ദീപ എസ് നായർ, എ എസ് ഐ ബിനു മോൻ, എസ് സിപിഒമാരായ കെ വി ബിനോജ്, ജിനിമോൾ, ലിൻസൺ പൗലോസ് തുടങ്ങിയവരാണ് അനേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Kochi, Rape case