നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുപിയെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗക്കൊല; മരിച്ച നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരി പീഡനത്തിനിരയായെന്ന് പൊലീസ്

  യുപിയെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗക്കൊല; മരിച്ച നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരി പീഡനത്തിനിരയായെന്ന് പൊലീസ്

  ബലാത്സംഗത്തിനിരയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലക്നൗ: ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടെ സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. രണ്ട് ദിവസം മുമ്പ് ബരാബങ്കിയിലെ പാടത്തു നിന്നും കണ്ടെത്തിയ പതിനെട്ടുകാരിയായ ദളിത് പെൺകുട്ടി പീഡനത്തിനിരയായാണ് കൊല ചെയ്യപ്പെട്ടതെന്നാണ് പൊലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിരയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

   Also Read-ബലാത്സംഗം ചെറുത്തതിന് തീകൊളുത്തി; ദിവസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ 13കാരി മരണത്തിന് കീഴടങ്ങി

   കൊല്ലപ്പെടുന്നതിന് മുമ്പായി പെൺകുട്ടി പീഡനത്തിനിരയാക്കപ്പെട്ടു എന്ന വിവരം പോസ്റ്റുമോർട്ടം റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി അഡീഷണൽ സൂപ്രണ്ടന്‍റ് ആർ.എസ്.ഗൗതമും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബലാത്സംഗക്കുറ്റം കൂടി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംശയം ഉള്ള കുറച്ച് ആളുകളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

   Also Read-പതിനേഴുകാരനായ സ്കൂൾ വിദ്യാർത്ഥിയുമായി സെക്സ്; 40കാരിയായ സ്കൂൾ കൗൺസലറുടെ ലൈസന്‍സ് റദ്ദാക്കി   ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസിനെ സമീപിച്ചത്. പാടത്തേക്ക് പോയ കുട്ടി മടങ്ങിവന്നില്ലെന്നായിരുന്നു പരാതി. എന്നാൽ പിന്നീട് കുടുംബാംഗങ്ങൾ തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗ്രാമം സന്ദർശിച്ച പൊലീസ് പ്രദേശത്ത് നിന്നും തെളിവുകൾ ശേഖരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും പുറത്തു വിട്ടിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}