നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അച്ഛനും ബന്ധുക്കളും ചേർന്ന് തന്നെ വിൽക്കാൻ ശ്രമിക്കുന്നു; പൊലീസിൽ പരാതി നൽകി പെൺകുട്ടി

  അച്ഛനും ബന്ധുക്കളും ചേർന്ന് തന്നെ വിൽക്കാൻ ശ്രമിക്കുന്നു; പൊലീസിൽ പരാതി നൽകി പെൺകുട്ടി

  പിതാവിന്റെ അടുത്തേക്ക് താൻ തിരിച്ചു പോയാൽ പിതാവും അദ്ദേഹത്തിന്റെ വീട്ടുകാരും ചേർന്ന് തന്നെ വിൽക്കുമെന്നും പെൺകുട്ടി വ്യക്തമാക്കുന്നു.

  News18

  News18

  • News18
  • Last Updated :
  • Share this:
   ബാർമർ: അച്ഛനും അച്ഛന്റെ ബന്ധുക്കളും ചേർന്ന് തന്നെ വിൽക്കാൻ ശ്രമിക്കുന്നെന്ന പരാതിയുമായി പെൺകുട്ടി പൊലീസിൽ പരാതി നൽകി. രാജസ്ഥാനിലുള്ള പതിനെട്ടു വയസുള്ള പെൺകുട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സ്വന്തം അച്ഛനും അച്ഛന്റെ ബന്ധുക്കൾക്കും എതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്.

   തന്നെ വിൽക്കാൻ അച്ഛനും ബന്ധുക്കളും ചേർന്ന് ശ്രമിക്കുന്നു എന്നാണ് പരാതിയിൽ കുറിച്ചിരിക്കുന്നത്.

   രാജസ്ഥാനിലെ ബാർമർ ജില്ല സ്വദേശിനിയാണ് പെൺകുട്ടി. വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മയെ പിതാവ് തീ കൊളുത്തി കൊന്നതാണെന്നും പെൺകുട്ടി ആരോപിച്ചു. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ തന്നെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

   'ആ ലേഖനം ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാൻ അല്ലായിരുന്നു; താൻ തെറ്റിദ്ധരിക്കപ്പെട്ടു': പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

   അതേസമയം, തന്നെ വിൽക്കാനുള്ള ശ്രമത്തിനെ ചെറുക്കാൻ താൻ ദിവസങ്ങളോളം മുറിയിൽ കതകടച്ച് ഇരുന്നിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്നെ കൊണ്ടു പോകുന്നതിനായി ചിലർ വന്ന സമയത്ത് താൻ തന്ത്രപരമായി രക്ഷപ്പെടുക ആയിരുന്നെന്നും പെൺകുട്ടി പറഞ്ഞു.

   മരം നടാൻ മുറ്റം കിളയ്ക്കുന്നതിനിടയിൽ കുഴിച്ചിട്ട നിലയിൽ ബാഗ്; തുറന്നു നോക്കിയപ്പോൾ നിറയെ തോക്കുകൾ

   ബലാത്സംഗ ശ്രമം ചെറുത്ത വിദ്യാർത്ഥിനിയെ നഗ്നയാക്കി തീ കൊളുത്തി; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

   അതിനു ശേഷം, തന്റെ അമ്മയുടെ ബന്ധുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. തന്റെ അമ്മയുടെ കുടുംബക്കാർക്ക് എതിരെ പിതാവും പിതാവിന്റെ കുടുംബക്കാരും ചേർന്ന് തന്നെ തട്ടി കൊണ്ടു പോയതായി പൊലീസിൽ വ്യാജ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ്, പെൺകുട്ടി പിതാവിനും കുടുംബക്കാർക്കും എതിരെ പരാതി നൽകിയത്.

   മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം BJP വളർന്നിട്ടില്ല; ശോഭ സുരേന്ദ്രന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി

   'ബിജെപി ക്ക്‌ ക്ഷണിക്കാൻ നല്ലത് ഇപ്പോൾ ഇവിടെ ഭരണത്തിൽ ഉള്ള പാർട്ടിയെ' - കുഞ്ഞാലിക്കുട്ടി

   പിതാവിന്റെ അടുത്തേക്ക് താൻ തിരിച്ചു പോയാൽ പിതാവും അദ്ദേഹത്തിന്റെ വീട്ടുകാരും ചേർന്ന് തന്നെ വിൽക്കുമെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇന്ത്യൻ പീനൽ കോഡ് 341, 342, 323 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
   Published by:Joys Joy
   First published:
   )}